കോതമംഗലം: കോതമംഗലം സർക്കിൾ യൂണിയൻ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.ആന്റണി ജോൺ എം എൽ എ സർക്കിൾ യൂണിയൻ ചെയർമാൻ കെ കെ ശിവനിൽ നിന്നും തുക ഏറ്റു വാങ്ങി. സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധി കെ ബി മുഹമ്മദ്,അസിസ്റ്റന്റ് രജിസ്ട്രാർ കെ വി സുധീർ,അസിസ്റ്റന്റ് ഡയറക്ട് ആഡിറ്റ് പി എസ് മുഹമ്മദ് ഷെരീഫ്,സർക്കിൾ യൂണിയൻ അംഗം ചന്ദ്രലേഖ ശശിധരൻ,സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.


























































