കോതമംഗലം: നോമ്പിലൂടെ നേടിയെടുത്ത കരുത്ത് വിശ്വാസി സമൂഹം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്ന് പെരുന്നാൾ സന്ദേശങ്ങളിൽ ഇമാമുമാർ ഉണർത്തി. വിദ്വേഷവും വെറുപ്പും പരത്തുവാനും മുസ്ലിം അപരവത്ക്കരണത്തിന് കോപ്പ് കൂട്ടുന്നവരെ കരുതിയിരിക്കാനും തയ്യാറാവണം. ഇസ്ലാം പഠിപ്പിക്കുന്ന കരുണയുടെ സഹവർത്തിത്വത്തിൻ്റെ ജീവിത സന്ദേശം ഉയർത്തിപ്പിടിക്കാൻ വിശ്വസികൾ തയ്യാറാവണം. കോവിഡ് കാലഘട്ടത്തിന് ശേഷം നടന്ന പെരുന്നാൾ നമസ്ക്കാരങ്ങളിൽ വൻ തിരക്കാണ് പള്ളികളിലും ഈദ് ഗാഹുകളിലും അനുഭവപ്പെട്ടത്. തങ്കളം മൂലൻസ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് എം.എം.ശംസുദീൻ നദ് വി നേതൃത്വം നൽകി. നെല്ലിക്കുഴി കെ.റ്റി.എൽ ഓഡിറ്റോറിയം ഗ്രൗണ്ടിൽ മുഹമ്മദ് പി.ഹസൻ.വളാച്ചിറ എൽ.പി.സ്കൂൾ ഗ്രൗണ്ട് അബ്ദുനാസർ അൻവരി,അടിവാട് സലഫി മസ്ജിദ് ഗ്രൗണ്ട് സൈനുദ്ധീൻ മൗലവി എന്നിവർ നേതൃത്വം നൽകി.
