കോതമംഗലം: കോതമംഗലം മാർതോമ ചെറിയപള്ളി കേന്ദ്രസേന (സി.ആർ.പി.എഫ്) പിടിച്ചെടുത്ത് അടച്ചുപൂട്ടുന്നതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സൂചന സത്യാഗ്രഹസമരം 2021 ജനുവരി നാലാം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് ചെറിയ പള്ളിത്താഴത്ത് വച്ച് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നു എന്ന് മതമൈത്രി സംരക്ഷണ സമിതിക്കുവേണ്ടി ശ്രീ. കെ ജി ജോർജ്, കെ. എ നൗഷാദ്, അഡ്വ. രാജേഷ് രാജൻ എന്നിവർ അറിയിച്ചു.
