കോതമംഗലം : കോതമംഗലം കൺവെൻഷൻ ആരംഭിച്ചു. ഉദ്ഘാടനം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിച്ചു. വികാരി ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു. ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റണി ജോൺ എം. എൽ. എ., മതമൈത്രി ചെയർമാൻ എ. ജി. ജോർജ്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ഫാ. ബിജോ കാവാട്ട്, തന്നാണ്ടു ട്രസ്റ്റിമാരായ സി ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കരിങ്ങാച്ചിറ സെന്റ്. ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഫാ. സാംസൺ മേലോത്ത് വചന സന്ദേശം നൽകി. രണ്ടാം ദിവസമായ നാളെ പോട്ട ആശ്രമത്തിലെ നന്ദിനി ജോയ്കുട്ടി വചന സന്ദേശം നൽകും. കൺവെൻഷൻ ദിനങ്ങളിൽ മാർ തോമ ചെറിയ പള്ളിയിൽ എല്ലാദിവസവും സന്ധ്യാപ്രാർത്ഥന വൈകിട്ട് 5 മണിക്ക് ആയിരിക്കും.
