കോതമംഗലം: മലങ്കര സഭാ തർക്കം (യാക്കോബായ- ഓർത്തഡോക്സ് ) പ്രശ്നപരിഹാരത്തിന് കേരള സർക്കാർ നിയമ നിർമ്മാണം നടത്തുന്നതിന് പൊതുജനാഭിപ്രായം തേടുന്ന നടപടിക്ക് മതമൈത്രി സംരക്ഷണ സമിതി തുടക്കം കുറിച്ചു. നൂറു വർഷത്തിൽ പരം പഴക്കമുള്ള സഭാതർക്കം പരിഹാരമാകുന്നതിലൂടെ ക്രമസമാധാനം കൈവരിക്കാൻ സാധിക്കുമെന്ന് പൊതു സമൂഹം കരുതുന്നതായി മതമൈത്രി സംരക്ഷണ സമിതി പ്രവർത്തകയോഗം വിലയിരുത്തി. ജസ്റ്റിസ് കെ. ടി. തോമസ് ചെയർമാനായിട്ടുള്ള നിയമ പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശ സർക്കാർ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന്റെ ഉദ്ഘാടനം ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ വച്ച് നടന്ന യോഗം മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ. എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുൻമന്ത്രി ടി. യു .കുരുവിള, ബാബുപോൾ, അഡ്വ. രാജേഷ് രാജൻ, ലിസി ജോസ്, മാത്യു ജോസഫ്, ഷൈജന്റ് ചാക്കോ, പി.കെ.ചന്ദ്രശേഖരൻ നായർ, ഭാനുമതി രാജു. ബിനോയ് മണ്ണഞ്ചേരി, അഡ്വേ . സി.ഐ ബേബി എന്നിവർ പ്രസംഗിച്ചു.
