Connect with us

Hi, what are you looking for?

NEWS

രണ്ടാം കൂനംകുരിശ് സത്യ വിശ്വാസ പ്രഖ്യാപനത്തിന്റെ രണ്ടാം വാർഷിക ആഘോഷം നടത്തി.

കോതമംഗലം: മാർ തോമാ ചെറിയ പള്ളിയിൽ 2019 ഒക്ടോബർ 6 ന് നടന്ന രണ്ടാം കൂനൻകുരിശ് വിശ്വാസ പ്രഖ്യാപനത്തിന്റെ രണ്ടാം വാർഷിക ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്നു. വൈകിട്ട് 5 മണിക്ക് മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കൽ ദൂപ പ്രാർത്ഥന നടത്തിയ ശേഷം, ബാവായുടെ മരണ സമയത്ത് ദിവ്യ പ്രകാശം പരത്തിയ പടിഞ്ഞാറെ കൽകുരിശിൽ ആലാത്ത്‌ കെട്ടിയും, മെഴുകുതിരി തെളിയിച്ചും പള്ളിക്ക് ചുറ്റും വിശ്വാസികൾ അണി നിരന്നു. തുടർന്ന് സഹ വികാരി ഫാ. എൽദോസ് കാക്കനാട്ട് ചൊല്ലി കൊടുത്ത വിശ്വാസ പ്രഖ്യാപനം വിശ്വാസികൾ ഏറ്റു ചൊല്ലി.

വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരി മാരായ ഫാ ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ എൽദോസ് കുമ്മംകോട്ടിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ്‌ മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, ജോൺസൻ തേക്കിലകാട്ട്, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, മർത്ത മറിയം വലിയപള്ളി വികാരി ജോബി തോബ്ര, സഹ വികാരിമാരായ ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ഫാ. മോൻസി നിരവത് കണ്ടത്തിൽ, സമീപ പള്ളികളിലെ വൈദീകർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കുടുംബ യൂണിറ്റ് പ്രവർത്തകർ, സഭ വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

പരിശുദ്ധ മോർ ബസ്സേലിയോസ് യൽദോ ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ചതായ കൽകുരിശിൽ ആലത്തു കെട്ടി പതിനായിരക്കണക്കിന് മലങ്കര നസ്രാണികൾ ചങ്കുപൊട്ടി ഏറ്റു പറഞ്ഞതായ സത്യവിശ്വാസം – ‘രണ്ടാം കൂനൻകുരിശ് സത്യം’. ചരിത്രം പിറന്നിട്ട് ഇന്ന് (2021 ഒക്ടോബർ 6) രണ്ടു വർഷങ്ങൾ പിന്നീടുന്നു.

“ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ജീവൻ ഉള്ളിടത്തോളം കാലം അന്ത്യോഖ്യാ വിശ്വാസത്തിൽ ഉറച്ചു നിൽക്കും ഇത് സത്യം, സത്യം, സത്യം…….” എന്ന വിശ്വാസ പ്രഖ്യാപനം ഏറ്റു ചൊല്ലുവാൻ വേണ്ടി പതിനായിര കണക്കിന് യാക്കോബായ സുറിയാനി സഭ മക്കളാണ് രണ്ട് വർഷം മുൻപ് ചെറിയ പള്ളിയുടെ കൽകുരിശിൽ നിന്നും ആലാത്ത്‌ കെട്ടി നെല്ലിക്കുഴി വരെ 6 കിലോമീറ്റർ കോരിച്ചൊരിയുന്ന മഴയത്ത്‌ അണി നിരന്നത്.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...