Connect with us

Hi, what are you looking for?

NEWS

“പുണ്യബാവ” പ്രകാശനം ചെയ്തു.

കോതമംഗലം : പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവായുടെ 335-)മത് ഓർമ പെരുന്നാളിൽ പി സി ക്രീയെഷൻസ് പുറത്തിറക്കിയ “പുണ്യബാവ” സി ഡി യുടെ പ്രകാശനം ഐസക് മാർ ഒസ്‌താത്തിയോസ്‌ മെത്രാപോലിത്തയും,ആൻ്റണി ജോൺ എം എൽ എ യും ചേർന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളി ട്രസ്റ്റി ജോമോൻ പാലക്കാടന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,സഹ വികാരിമാരായ ഫാദർ എൽദോസ് കാക്കനാട്ട്,ഫാദർ എൽദോസ് കുമ്മംകോട്ടിൽ,ഫാദർ എലിയാസ് മാരിയിൽ,ഫാദർ വികാസ് വടക്കൻ, തോമസ് വാരപ്പെട്ടി എന്നിവർ സംബന്ധിച്ചു.

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനത്തിൽ നീലഗിരി മേഖലയിൽ മാങ്ങോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന പള്ളി ഇടവകാംഗവും,നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിൽ സാക്രമെന്റോ സെന്റ് ബേസിൽ യാക്കോബായ സുറിയാനി പള്ളിയുടെയും,സാന്റിയാഗോ സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയുടെയും വികാരിയായ ഫാദർ കുരിയാക്കോസ് പുതുപ്പാടിയുടെ വരികളും,അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ പുന്നേക്കാട്‌ സെന്റ് ജോർജ് ഗെത്സീമോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും,കാലിഫോർണിയ സെന്റ് ബേസിൽ യാക്കോബായ സുറിയാനി പള്ളി അംഗവുമായ എൽദോസ് പാലക്കാടന്റെ ശബ്‌ദവും,മുവാറ്റുപുഴ മേഖലയിലെ കാരക്കുന്നം സെന്റ് മേരീസ്‌ യാക്കോബായ പള്ളി ഇടവകാംഗം തോമസ് വാരപ്പെട്ടിയുടെ സംഗീതവും കോർത്തിണക്കിയതാണ് “പുണ്യബാവ”.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

error: Content is protected !!