NEWS
തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലം മുത്തപ്പന്റെ കബർ വണങ്ങി ; കന്നി 20 പെരുന്നാൾ സമാപിച്ചു

*കോതംഗലം*: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവായുടെ 337 – )o ഓർമ്മപ്പെരുന്നാൾ സമാപിച്ചു. പത്ത് ദിവസം നീണ്ടു നിന്ന പെരുന്നാളിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ പരിശുദ്ധ ബാവായുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിച്ചു. പരി.ബസേലിയോസ് ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ തലശ്ശേരിയിൽ നിന്നും 2022 സെപ്തംബർ 22 ന് ആരംഭിച്ച പതാക ഘോഷയാത്ര കണ്ണൂർ, കോഴിക്കോട്, മലപ്പുറം തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ ദൈവാലയങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ഉജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 23 ന് വൈകിട്ട് 5 മണിക്ക് കോതമംഗലം പള്ളിയിൽ എത്തിച്ചേർന്നു. സെപ്തംബർ മാസം 24 ന് പരി.ബസേലിയോസ് ബാവ മലങ്കരയിൽ ആദ്യമായി വി. ബലിയർപ്പിച്ച പള്ളിവാസലിൽ നിന്നും ആരംഭിച്ച ഛായചിത്ര ഘോഷയാത്ര ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വൈകിട്ട് 5 മണിക്ക് കോതമംഗലത്ത് പരി. ബാവായുടെ കബറിങ്കൽ എത്തി. സെപ്തംബർ 25 ഞായറാഴ്ച 4 മണിക്ക് പരിശുദ്ധ ബാവായുടെ തൃപ്പാദസ്പർശനത്താലും തിരുശേഷിപ്പിനാലും അനുഗ്രഹീതവും പരിശുദ്ധന്റെ തൃക്കരങ്ങളാൽ അത്ഭുതം പ്രവർത്തിച്ചതുമായ കോഴിപ്പിള്ളി ചക്കാലക്കുടിയിലുള്ള വി. യൽദോ മോർ ബസേലിയോസ് ചാപ്പലിൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പ്രദക്ഷിണമായി പള്ളിയിലെത്തി പരിശുദ്ധ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം കൃത്യം 5 മണിക്ക് പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പെരുന്നാൾ കൊടികയറ്റി. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും കോതമംഗലം മേഖലാധിപൻ അഭി.ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടേയും പരി . സഭയിലെ അഭിവന്ദ്യ പിതാക്കന്മാരായ ഡോ. എബ്രാഹാം മോർ സേവേറിയോസ് , മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ അപ്രേം, ഏലിയാസ് മോർ അത്താനാസിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, മാത്യൂസ് മോർ അന്തീമോസ്, പരി. പാത്രിയാർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭി. മർക്കോസ് മോർ ക്രിസ്റ്റോഫോറസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ സഹകാർമ്മികത്വത്തിലും പെരുന്നാൾ ചടങ്ങുകൾ അനുഗ്രഹകരമായി നടത്തപ്പെട്ടു. വന്ദ്യരായ കോർ എപ്പിസ്കോപ്പന്മാർ, റമ്പാൻമാർ , വൈദീകർ, ശെമ്മാശന്മാർ, ശുശ്രൂഷകർ , സിസ്സ്റ്റേഴ്സ് എന്നിവർ പെരുന്നാൾ ശുശ്രൂഷകളിൽ ആദിയോടന്തം പങ്കെടുത്തു.
ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ. ആന്റണി ജോൺ , മുവാറ്റുപുഴ എം.എൽ.എ.മാത്യു കുഴൽനാടൻ, പെരുമ്പാവൂർ എം.എൽ.എ.എൽദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, പ്രതിപക്ഷ നേതാവ് എ.ജി.ജോർജ്ജ്, മതമൈത്രി സംരക്ഷണ സമിതി കൺവീനർ കെ.എ നൗഷാദ്, മുനിസിപ്പൽ കൗൺസിലർമാർ , വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ , എഫ്.ഐ.റ്റി. ചെയർമാൻ ആർ.അനിൽകുമാർ , മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പെരുന്നാളിൽ വന്ന് സംബന്ധിച്ചു.
കോതമംഗലം തഹസീൽദാർ റെയ്ചൽ കെ. വർഗീസ്, മുവാറ്റുപുഴ ഡി .വൈ .എസ് .പി , കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ , സബ്ബ് ഇൻസ്പെക്ടർമാർ , പോലീസ് സേനാംഗങ്ങൾ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, എക്സൈസ് വകുപ്പ്, കെ.സ്.ആർ.ടി.സി, കെ.സ്.ഇ.ബി, കോതമംഗലം വില്ലേജ് ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർമാർ മുതലായ സർക്കാർ ഉദ്യോഗസ്ഥർ പെരുന്നാൾ പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ നേതൃത്വം നൽകി.
കോതമംഗലം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ, ബസ് ജീവനക്കാർ, മർച്ചന്റ് അസ്സോസിയേഷൻ നേതാക്കൾ, വ്യാപാരികൾ, വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന തീർത്ഥയാത്ര സംഘങ്ങൾ, വാദ്യമേളക്കാർ , ശബ്ദവും വെളിച്ചവും ക്രമീകരിച്ചവർ, മനോഹരമായ വൈദ്യുത ദീപാലങ്കാരങ്ങൾ ചെയ്തവർ എന്നിവരെല്ലാം പെരുന്നാൾ ചടങ്ങുകൾക്ക് മോടി കൂട്ടുവാൻ ആത്മാർത്ഥമായി പ്രവർത്തിച്ചു.
പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ അക്ഷീണ പ്രയത്നം നടത്തിയ ശുചിത്വ മിഷൻ, ഹരിതകർമ്മസേനാംഗങ്ങൾ, എംബിറ്റ്സ് എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ , വന്നു കൂടിയ തീർത്ഥാടക ലക്ഷങ്ങൾക്ക് രണ്ട് ദിവസങ്ങളിലായി സമൃദ്ധമായി ഭക്ഷണം ഉണ്ടാക്കി നൽകിയ അടിമാലി ഡിലൈറ്റ് ഏജൻസി , ഭക്ഷണം വിളമ്പി നൽകാൻ നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തകർ, എം.ബി.എം.എം ആശുപത്രി, ഡെന്റൽ കോളേജ്, എംബിറ്റ്സ് എൻജിനീയറിംഗ് കോളേജ്, നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂൾ , മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ , സെന്റ്.മേരീസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങൾ പെരുന്നാൾ ക്രമമായും ഭംഗിയായി നടത്തുവാൻ വളരെയധികം സഹായിച്ചു. ഒക്ടോബർ 2, 3 തീയതികളിൽ 101 പൊൻ വെള്ളിക്കുരിശുകളുടെ അകമ്പടിയോടെ നടത്തപ്പെട്ട പ്രദക്ഷിണം നയനാനന്ദകരമായിരുന്നു. 337 വർഷങ്ങൾക്ക് മുൻപ് തന്റെ പൂർവ്വികർ ചക്കാലക്കുടിയിൽ നിന്നും പകൽവിളക്കിന്റെ അകമ്പടിയോടെ പരിശുദ്ധ ബാവയെ ചെറിയ പള്ളിയിലേക്ക് ആനയിച്ചതിന്റെ പൂർവ്വിക സ്മരണയെ പുതുക്കിക്കൊണ്ട് ചക്കാലനായരുടെ പിൻമുറക്കാരൻ സുരേഷ് കോൽ വിളക്കേന്തി പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഒക്ടോബർ 4 ന് പതിവു പോലെ കബർ വണങ്ങാൻ കരിവീരന്മാർ എത്തി. പള്ളിക്കാര്യത്തിൽ നിന്നും പഴവും ശർക്കരയും നൽകി ഗജവീരന്മാരെ സ്വീകരിച്ചു. വൈകിട്ട് 4 മണിക്ക് കൊടിയിറങ്ങിയതോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
NEWS
കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
NEWS
കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളേക്ക് പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി ജന. കെ. ജയന്ത്് മുഖ്യ പ്രഭാഷണം നടത്തി. എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്‍, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി ജോര്‍ജ്, പീറ്റര്‍ മാത്യു, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, വി.വി കുര്യന്‍, സി.ജെ. എല്‍ദോസ്, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, ബിനോയി ജോഷ്വ, അനൂപ് കാസിം, ജോര്‍ജ് വറുഗീസ്, സത്താര്‍ വട്ടക്കുടി, സലീം മംഗലപ്പാറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു