കോതമംഗലം : ലക്ഷോപലക്ഷം തീർത്ഥാടകർ കാൽനടയായി കോതമംഗലത്ത് എത്തി ചേരാനിരിക്കെ നഗരസഭയുടെ 31 വാർഡുകളിലും തെളിയാത്ത വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കുവാനോ പ്രവർത്തന സജ്ജമാക്കാനോ സി.പി.എം നേതൃത്വം കൊടുക്കുന്ന മുനിസിപ്പൽ ഭരണ സമിതി തയ്യാറാവാത്ത സാഹചര്യത്തിൽ കോതമംഗലം ഗാന്ധി പ്രതിമക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ഓലച്ചൂട്ട്’ കത്തിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ അധ്യക്ഷനായ പ്രധിഷേധ സംഗമം KPCC അംഗം AG ജോർജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർമാരായ നോബ് മാത്യു, ലിസ്സി പോൾ,കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ അനൂപ് ജോർജ്, പി എം നവാസ്, സത്താർ വട്ടക്കുടി, സൈജന്റ് ചാക്കോ,സീതി മുഹമ്മദ്, അലിക്കുഞ്ഞ്, വിൽസൺ പിണ്ടിമന, വിജയൻ നായർ, മണ്ഡലം പ്രസിഡന്റ്മാരായ സണ്ണി വർഗ്ഗീസ്സ്, അലി പടിഞ്ഞാറേച്ചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ജഹാസ് ഹസ്സൻ, സിബി ചേട്ടിയാംകുടി, ജോർജ് ജോസ്, ബേസിൽ കൈനാട്ടുമറ്റം, അജ്നാസ് ബാബു,ബേസിൽ കാരാംചേരിൽ, സുജിത്ത് ദാസ്, അക്ഷയ്, സാഹിദ് നെടുങ്ങാട്ട്, ബിബിൻ മതിരപ്പിള്ളി, നൗഫൽ, തുടങ്ങിയവർ സംബന്ധിച്ചു.