കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഉജ്ജ്വലം – 2023 എന്ന പേരിൽ ഇടവകഅംഗങ്ങളായ വിദ്യാർത്ഥികളെ ആദരിച്ചു. 2023 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്റ്റു പാസ്സായ ഇടവകാംഗങ്ങളായ മുഴുവൻ കുട്ടികൾക്കും പള്ളിയുടെ ഉപഹാരമായ മൊമന്റോ നൽകി ആദരിച്ചു. പള്ളിവക മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉജ്ജ്വലം- 2023 കേരളത്തിന്റെ ബഹു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിച്ചു. ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി ലോക്സഭാംഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., കോതമംഗലം എം.എൽ.എ ആന്റണി ജോൺ,, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, മുൻസിപ്പൽ കൗൺസിലർമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ചെറിയ പള്ളി സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ ,ഫാ.ബി ജോ കാവാട്ട്, ഫാ.ബേസിൽ ഇട്ടിയാണിയക്കൽ, പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണംഞ്ചേരി,മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ.പി. ജോർജ്ജ് കൂർപ്പിള്ളിൽ,പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.