കോതമംഗലം : മലങ്കര സഭാതർക്കം പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം മിന ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാനായ ജസ്റ്റീസ് കെ.ടി.തോമസ് കേരള സർക്കാരിന് സമർപ്പിച്ച ചർച്ച് ബിൽ 2020 പാസ്സാക്കുന്നതോടു കൂടി നൂറ്റാണ്ടുകൾ പഴക്കമുള്ള സഭാതർക്കം പരിഹരിക്കപ്പെടുമെന്ന് കോതമംഗലം ജുമാ മസ്ജിദ് ഇമാം ഇ.എം. അസൈനാർ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനു വേണ്ടി സമുദായാംഗങ്ങൾ എല്ലാവരും ഹിത പരിശോധനയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.എ. നൗഷാദ് സ്വാഗതം ആശംസിച്ചു. മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് എൻ.പി.എം. അലിയാർ, സെക്രട്ടറി എൻ.കെ.മുജീബ്, സമിതി അംഗങ്ങളായ ഈ.എച്ച് അബ്ദുൾ കരീം,സി.എ നവാസ്, റ്റി. ഇ. ഇല്യാസ് , ഫാ.ജോസ് പരത്തുവയലിൽ, ബിനോയി മണ്ണഞ്ചേരിൽ ,ജോർജ്ജ് കൂർപിള്ളിൽ, ബേബി ആഞ്ഞിലിവേലിൽ, സേവ്യർ ഇലഞ്ഞിൽ എന്നിവർ പ്രസംഗിച്ചു.