കോതമംഗലം: യാക്കോബായ സുറിയാനി സഭയ്ക്ക് നിഷേധിക്കപ്പെട്ട ആരാധനാ സ്വാതന്ത്യം നേടി എടുക്കുന്നതിനു വേണ്ടി മലബാറിലെ മീനങ്ങാടിയിൽ നിന്ന് ആരംഭിച്ച് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണയാത്ര ഞായറാഴ്ച അങ്കമാലി ഭദ്രാസസത്തിലെ കോതമംഗലം മേഖലയിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്ന് പോകും.
അവകാശ സംരക്ഷണ ജാഥയുടെ കൺവീനർ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായുടെ നേതൃത്തത്തിൽ എത്തുന്ന ജാഥക്ക് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെയും വൈദീകരുടേയും സഭാ ഭാരവാഹികളുടേയും നേതൃത്വത്തിൽ ഓടക്കാലിയിൽ വച്ച് സ്വീകരണം നൽകും. തുടർന്ന് കോട്ടപ്പടി, നാഗഞ്ചേരി, ചേലാട്, പുന്നേക്കാട്, നേര്യമംഗലം, നെല്ലിമറ്റം, കോതമംഗലം എന്നീ സ്ഥലങ്ങളിൽ വച്ച് വിവിധ പള്ളികളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.
സ്വീകരണ പരിപാടികളുടെ ക്രമീകരണത്തിനായി ഫാ.മോൻസി നിരവത്തുകണ്ടത്തിൽ, ഫാ.എൽദോസ് പുൽപ്പറമ്പിൽ, ഫാ. ജോർജ് ചേര്യേക്കുടി, ഫാ.ബേസിൽ ഇട്ടിയാണിക്കൽ, ഷെവ. ടി.യു. കുരുവിള, ബേബി കുര്യാക്കോസ്, എൽദോസ് തുടുമേൽ, റെജി പാലപ്പിള്ളി, എം.എസ് ബെന്നി, ബേസിൽ കെ. യു എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി രൂപികരിച്ച് പ്രവർത്തിക്കുന്നു.
യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ ജാഥക്ക് കോതമംഗലം മേഖലയിലെ വിവിധ പള്ളികളിൽ നിന്ന് കൂടി വരേണ്ട സ്ഥലവും സമയവും
20 ആം തീയതി ഞായർ
12.15 PM
ഓടക്കാലി Jun.
ഓടക്കാലി പള്ളി, മേതല ചാപ്പൽ അരുവാപ്പാറപ്പള്ളി.
1.15 PM
ചേറങ്ങനാൽ Jun.
കൽക്കുരിശ് പള്ളി, വടക്കുംഭാഗം പള്ളി, നാഗഞ്ചേരി പള്ളി
2 PM
നാഗഞ്ചേരി Jun.
കൽക്കുരിശ് പള്ളി, തോളേലി പള്ളി, നാഗഞ്ചേരി പള്ളി
2.45 PM
ചേലാട്Jun.(ഇരപ്പിങ്ങൽ)
കുളങ്ങാട്ടുകുഴി പള്ളി, പിണ്ടിമന പള്ളി, ചെങ്കര പള്ളി, വടാട്ടുപാറ പള്ളി, ചേലാട് പള്ളി.
3. 20 PM
പുന്നേക്കാട് Jun.
കുറ്റിയാംചാൽ പള്ളി, മണികണ്ടൻചാൽ പള്ളി, കല്ലേലിമേട് പള്ളി, തട്ടേക്കാട് പള്ളി, ഇഞ്ചത്തൊട്ടി പള്ളി, ഉരുളൻതണ്ണി പള്ളി, പുന്നേക്കാട് പള്ളി
4.15 PM
നെല്ലിമറ്റം Jun.
തലക്കോട് പള്ളി, നമ്പൂരികൂപ്പ് പള്ളി, പരീക്കണ്ണി പള്ളി, പാച്ചോറ്റി ചാപ്പൽ, മാരമംഗലം പള്ളി, കവളങ്ങാട് പള്ളി.
5.00 PM
കോതമംഗലം (സമാപനം)
ചെറിയ പള്ളി, വലിയ പള്ളി, ഇഞ്ചൂർ പള്ളി, അരമന കത്തീഡ്രൽ, കോളേജ് ചാപ്പൽ, കറുകടം(അമ്പലപ്പടി) ചാപ്പൽ.
21_ ആം തീയതി തിങ്കൾ
2.15 PM
നേര്യമംഗലം ടൗൺ
നേര്യമംഗലം പള്ളി, ചെമ്പൻകുഴി പള്ളി.
തുടർന്ന് ഹൈറേഞ്ച് മേഖലയിൽ പ്രവേശിക്കുന്നു.