Connect with us

Hi, what are you looking for?

EDITORS CHOICE

പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.

ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.

ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.

You May Also Like

NEWS

കോതമംഗലം: യുവ കലാകാരന്മാർക്കായി കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വജ്ര ജൂബിലി ഫെലോഷിപ്പിന് കോതമംഗലം നെല്ലിക്കുഴി സ്വദേശി കെ.ബി ഷെമീർ അർഹനായി. മാപ്പിള കോൽക്കളി വിഭാഗത്തിലാണ് യുവ അധ്യാപകനും,...

NEWS

കോതമംഗലം : കോതമംഗലം ആയക്കാട് പുലിമലയിൽ ബുധനാഴ്ച രാവിലെ ഇടഞ്ഞ് ഓടിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാ സേനയെത്തി പിടിച്ചുകെട്ടി .പ്രദേശത്ത് ഓടി നടന്നു പരിഭ്രാന്തി പടർത്തിയ പോത്ത്,കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തി ഇയാളുടെ ഏതാനും...

NEWS

കോതമംഗലം: കുട്ടമ്പുഴയില്‍ വാറ്റുചാരായവും നാടന്‍തോക്കും എക്‌സൈസ് പിടികൂടി. പൂയംകുട്ടി തണ്ട് ഭാഗത്ത് തളിയച്ചിറ റെജി വര്‍ഗീസിന്റെ (45) പേരില്‍ എക്‌സൈസ് കേസെടുത്തു. ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഇയാളുടെ വീട്ടില്‍നിന്നാണ് നാലുലിറ്റര്‍ വാറ്റുചാരായവും 130...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര മാസം പിന്നിട്ടു. ഡോ. ജയിംസ് എസ്. പെരേര സ്ഥലം മാറിപ്പോയിട്ട് പകരം ഡോക്ടര്‍ ഇതു വരെ എത്തിയിട്ടില്ല. ഇതുമൂലം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ...

NEWS

കോതമംഗലം: വ്യാപാരമേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ക്യാപ്റ്റനും ട്രഷറർ വി ഗോപിനാഥ് വൈസ് ക്യാപ്റ്റനും വൈസ് പ്രസിഡന്റ് എസ് ദിനേശ്...

NEWS

കോതമംഗലം: ആധുനിക കാലഘട്ടത്തിൽ വിദേശ സംസ്കാരം സമൂഹത്തിൽ ഇടകലരുമ്പോൾ സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങൾ നഷ്ടമാവാതിരിക്കാൻ ആത്മീയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യം ആണെന്ന് ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്. ചേലാട് സെന്റ്...

NEWS

മൂവാറ്റുപുഴ:കല്ലൂര്‍ക്കാട് നീറംമ്പുഴ കവലയ്ക്ക് സമീപം സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. സ്‌കൂള്‍ കുട്ടികളെ കയറ്റിവന്ന വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിന്റെ ബസാണ് തിങ്കളാഴ്ച രാവിലെ 9.30ഓടെ കത്തി നശിച്ചത്. 25 ഓളം കുട്ടികളാണ്...

NEWS

കോതമംഗലം : സെന്റ്. ജോസഫ്സ് ധർമഗിരി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ധർമഗിരി ഹോം കെയർ പദ്ധതിയുടെ മൂന്നാം വാർഷികം ആചരിച്ചു. മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ്. ജോസഫ്സ് മദർ ജനറൽ മദർ. ഫിലോമി...

NEWS

കോതമംഗലം: അങ്കമാലി മേഖല ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തും നിന്നും സ്ഥാനത്യാഗം ചെയ്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ്...

NEWS

കോതമംഗലം : പെരിയാർ വാലി കനാൽ ബണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് അപകട മരണങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക . മുടങ്ങി കിടക്കുന്ന ചേലാട് ഇൻ്റർ നാഷണൽ സ്റ്റേഡിയം – ഭൂതത്താൻകെട്ട് ജല...

NEWS

കോതമംഗലം : തിരുവനന്തപുരം കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്​സ് ആൻഡ്​​​ കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മാധ്യമ ശ്രേഷ്​ഠ അവാർഡ്​ പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ.സി അലക്സിന്....

error: Content is protected !!