കോതമംഗലം : കോതമംഗലം നഗരസഭയിലെ ആറാം വാർഡ്, കള്ളാടാണ് സംഭവം നടന്നത്. വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെങ്ങാമനട്ട്
പരേതനായ ഏലിയാസിന്റെ ഭാര്യ സാറാമ്മ (72) യെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് 3.45 ഓടെയാണ് സംഭവം പുറത്തറിയുന്നത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളിൽ ഇരുന്ന സാറാമ്മയെ പിന്നിൽ നിന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചുവെന്നാണ് കരുതുന്നത്. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. ആന്റണി ജോൺ എം എൽ എ സംഭവ സ്ഥലത്ത് എത്തുകയും, പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. ഫൊറൻസിക് വിദഗ്ദ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
📱 വാർത്തകൾ വാട്ട്ആപ്പിൾ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക



























































