കോതമംഗലം : കോതമംഗലം – ചേലാട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് നടത്താം എന്ന വാഗ്ദാനത്തിന്റെ ഭാഗമായി മുൻ എം പിയും. എം എൽ എയും ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ഈ വരുന്ന മാർച്ചിൽ 3 വർഷം തികയുന്നു. അറ്റകുറ്റ പണികൾ പോലും പൂർത്തീകരിക്കാനാകാത്ത റോഡിലെ രൂക്ഷമായ പൊടിശല്യം ജനജീവിതം ദുസ്സഹമാക്കുന്നു. ആയതിനാൽ അടിയന്തരമായി റോഡ് പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി പി ഡബ്ല്യു ഡി അസിസ്റ്റന്റ് എഞ്ചിനീയർക്ക് കത്ത് നൽകി വിശദീകരണം ആവശ്യപ്പെട്ടു. പൊടി ശല്യത്തെ പ്രതിരോധിക്കാൻ അടിയന്തിരമായി ഒരു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി എഞ്ചിനീയർ ഉറപ്പു നൽകി. അല്ലാത്തപക്ഷം കടുത്ത സമരപരിപാടികൾ കൈകൊള്ളുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെയിൻ അയ്നാടൻ,അരുൺ അയ്യപ്പൻ, ബ്ലോക്ക് സെക്രട്ടറി രാഹുൽ കെ.ആർ, മുജ്തബ് മുഹമ്മദ്, മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വർഗീസ്, ബിബിൻ ബേബി, സെക്രട്ടറിമാരായ ബിജിൽ വാൾറ്റർ, ഗോകുൽ കെ എസ്, ഷിന്റോ തോമസ് എന്നിവർ പങ്കെടുത്തു.