കോതമംഗലം: ചാത്തമറ്റത്ത് വീടിനു സമീപത്തു നിന്ന് ഇന്ന് അണലി പാമ്പിനെ പിടികൂടി. ചാത്തമറ്റത്ത് വീട്ടുമുറ്റത്തെ വേലി വലയിൽ കുരുങ്ങിയ അണലിയെയാണ് പിടികൂടിയത്. ചാത്തമറ്റം സെക്ഷൻ ഫോറസ്റ്റർ അജയഘോഷിന്റെ നിർദ്ദേശപ്രകാരം ആവോലിച്ചാൽ സ്വദേശി CK വർഗ്ഗീസാണ് ഏകദേശം 4 വയസ്സ് പ്രായം തോന്നിക്കുന്ന ആൺ പാമ്പിനെ പിടികൂടിയത്. വനപാലകരായ അജയഘോഷ്, KK വിനോദ്, ബിജു പി.പി എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിനെ പിടികൂടി വനത്തിൽ സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടത്.
