കോതമംഗലം: കോവിഡ് 19 മൂലം തൊഴിലില്ലാതെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന അസംഘടിതരായ കൂലിപ്പണിക്കാര്‍ക്കും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും, കിടപ്പുരോഗികള്‍ക്കും കൈത്താങ്ങായി തിരുഹൃദയ സന്യാസിനി സമൂഹം ഭക്ഷ്യകിറ്റുകള്‍ നൽകി. തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിന്‍സിന്റെ നേതൃത്വത്തിൽ കോഴിപ്പിളളിയിലെ കോളനി നിവാസികളായവർക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ആന്‍റണി ജോണ്‍ എംഎല്‍എ നിർവ്വഹിച്ചു.
100 കിറ്റുകളാണ് നല്‍കിയത്. കിടപ്പു രോഗികൾക്ക് കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ക്രിസ്റ്റി അറയ്ക്കത്തോട്ടം, സിസ്റ്റർ റ്റെസി അത്തിക്കൽ,സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ സുജ മലേക്കുടി,കൗൺസിലർ ഫോർ ചാരിറേറ്റീവ് ആക്ടിവിറ്റീസ് സിസ്റ്റർ സിമിലി കണ്ണാത്തുകുഴിയിൽ,സേഫ് ഡയറക്ടർ സിസ്റ്റർ ലിസി മലേക്കുടി,മദർ സുപ്പീരിയർ സിസ്റ്റർ ക്ലാരിസ് പല്ലയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.