കോതമംഗലം: ബ്ലോക്ക്പഞ്ചായത്ത് ഓഫീസിന് മുകളിൽ നിര്‍മ്മിച്ച സോളാര്‍ പവ്വര്‍ യൂണീറ്റിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സോളാർ പദ്ധതികളിൽനിന്നു 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും , ഡാമുകളോടനുബന്ധിച്ച് പ്ലോട്ടിംഗ് സോളാർ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ട് മന്ത്രി എം.എം മണി. ചടങ്ങില്‍ ശ്രി ആന്റണി ജോണ്‍ എം.എല്‍.എഅദ്ധ്യക്ഷനായി. 15 ലക്ഷം രൂപ ചെലവഴിച്ചാണ് 20 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുളള സോളാര്‍ പവ്വര്‍ യൂണീറ്റ് സ്ഥാപിച്ചത്.
ഉല്പാദിപ്പിക്കുന്ന വൈദ്യുതി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും അനുബന്ധ കെട്ടിടങ്ങള്‍ക്കുമായി ഉപയോഗിക്കുകയും ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നല്‍കുകയാണ് ചെയ്യുക. ആദ്യ ഘട്ടത്തില്‍ തന്നെ 16 കിലോവാട്ട് വൈദ്യുതി ഉല്പാദനം ആരംഭിച്ചു കഴിഞ്ഞു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ,വാരപെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മപയസ്, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ ആയ കെ.എം പരീത്,കെ.റ്റി എബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു ജയകുമാര്‍ ,എംഎന്‍ ശശി,ജെസ്സി മോള് ജോസ്,റെയ്ച്ചല്‍ ബേബി,സെബാസ്റ്റ്യന്‍ അഗസ്റ്റി,വില്‍സണ്‍ ഇല്ലിക്കല്‍,ഒ.ഇ അബ്ബാസ്,എബി എബ്രഹാം,എ.വി രാജേഷ്,കെ.എസ്ഇ.ബി എ.ഇ എന്‍.കെ ഗോപി വിവിധ രാഷ്ട്രീയ പാര്‍ട്ടീ നേതാക്കള്‍ ആയ ആര്.അനില്‍ കുമാര്‍ ( സി.പി.ഐ.എം)മറ്റ് രാഷ്ട്രീയ പാര്‍ട്ടീ നേതാക്കള്‍.ബ്ലോക്ക് സെക്രട്ടറി കെ.എച്ച് നാസ്സര്‍ തുടങ്ങിയവര്‍ സംസാരിച്ചു.