കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വ്യാജ പരാതി ഉയര്‍ത്തി സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്ത നല്‍കിയും പ്രചരണം നടത്തി അപമാനിക്കാനും പണം തട്ടാനും ശ്രമം. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പി.എം ബഷീർ പെരുബാവൂര്‍ പോലീസില്‍ പരാതി നൽകി. കഴിഞ്ഞ വർഷം ഡിസംബർ 29 യാം തീയതി പെരുബാവൂര്‍ പെരുമാനിയിലെ പി.എ.എം ഉടമസ്ഥതയിലുളള പ്ലൈവുഡ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളി ആയ മാതാവിനൊപ്പം എത്തിയ കുട്ടി കളിച്ച് കൊണ്ടിരിക്കെ പ്രവർത്തിച്ചു കൊണ്ടിരുന്ന മോട്ടോരിൽ കൈവിരലുകള്‍ അകപ്പെട്ട് അറ്റിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ ആലുവായിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ഒരു ലക്ഷം രൂപയോളം ചികിത്സക്കായി ചിലവഴിച്ച് തുടര്‍ ചികിത്സ നല്‍കി വരുന്നതിനിടെയാണ് പെരുബാവൂര്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് പാറമട തുടങ്ങിയ കംബനികളില്‍ നിന്നും പണം തട്ടുന്ന സംഘം അപകടത്തില്‍ പെട്ട കുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ച് വ്യാജ പ്രചരണം നടത്തി പണം തട്ടാനും സമൂഹ മധ്യത്തില്‍ അപമാനിക്കാനും ശ്രമിച്ചതായി പെരുബാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തിന് പിന്നില്‍ പെരുബാവൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പണം തട്ടുന്ന റാക്കറ്റാണന്നാണ് ആരോപണം ഉയരുന്നത് . നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീര്‍ ആരോപിക്കുന്നത്.കോവിഡ് കാലഘട്ടത്തിലെ ലോക്ഡൗണ്‍ കാലത്തും മറ്റ് നിരന്തരമായും ഈ സംഘം വ്യാജ പ്രചരണവുമായി രംഗത്ത് എത്തിയിരുന്നു. അന്നും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും, കുട്ടിയുടെ ചികിത്സ തുടരുന്നുണ്ടെന്നും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് വ്യകത്മാക്കി.
More details : Pls watch the video
https://www.facebook.com/inewsperumbavoor/videos/576109883309193