കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് എതിരെ എൽഡിഎഫ് നേതൃത്വം നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ – പ്രതിപക്ഷ വിത്യാസമില്ലാതെ പദ്ധതി വിഹിതം വിനിയോഗിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണു ആരോപണങ്ങളുമായി ഇടത് പക്ഷം വന്നിരിക്കുന്നത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്ത് ഉള്ളതിൽ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം വിനിയോഗി ക്കേണ്ട കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തികൾ സമയ ബന്ധിതമായി നടന്നു വരികയാണ്. ഇപ്പൊൾ ജില്ലയിൽ പതിനൊന്നാം സ്ഥാനത്ത് ഉണ്ട്.
സംസ്ഥാനത്ത് ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്ത്,15 ആദിവാസി കുടികളുള്ള,മലയോര മേഖല യുള്ള, 10 പഞ്ചായത്തുകളു ളള പ്രദേശം ആയിട്ടും നല്ല പദ്ധതികളും,ജന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിൽ വിറളി പിടിച്ചാണ്. സിപിഎം ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. കോവിഡ് മഹാമാരിയും നീണ്ട് നിന്ന മഴക്കാലവും നിരവധി അനുമതികൾ വേണ്ടിവരുകയും ചെയ്തത് പ്രവർത്തികൾ പൂർത്തീകരിക്കാൻ താമസം നേരിട്ടിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലഘട്ടത്തിൽ വന്ന ചെലവുകളും ഈ ഭരണസമിതിയുടെ ഒരു വർഷത്തെ ചെലവുകളും പരിശോധിക്കാൻ സിപിഎം നേതൃത്വം തയ്യാറായാൽ ആരാണ് ദുർ ഭരണം നടത്തിയതെന്ന് മനസ്സിലാകും. ഇത് മനസ്സിലാക്കി നല്ല രീതിയിൽ ഭരണ നിർവഹണം നടത്തുന്ന ഭരണ സമിതിക്കെതിരെ നുണ പ്രചരണം നടത്തിയാൽ ജനം അത് അവജ്ഞയോടെ തള്ളിക്കളയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നൊപ്പം യുഡിഎഫ് മെമ്പർമാരായ നിസ മോൾ ഇസ്മായിൽ, ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ,സാലി ഐപ്, ഡയാന നോബി,ആ നീസ് ഫ്രാൻസിസ്,T.K.കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.