Connect with us

Hi, what are you looking for?

AGRICULTURE

കോതമംഗലം ബ്ലോക്ക് ക്ഷീര സംഗമം സംഘടിപ്പിച്ചു.

കോതമംഗലം : ക്ഷീരവികസന വകുപ്പ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വടാശ്ശേരി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ 08.01.2022 ന് കോതമംഗലം ബ്ലോക്ക് ക്ഷീരസംഗമം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് നടന്ന കന്നുകാലി പ്രദർശന മത്സരം ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എ.എം.ബഷീർ നിർവ്വഹിച്ചു. കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഗോപി അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം. ശ്രീമതി അനു വിജയനാഥ് സ്വാഗതം ആശംസിച്ചു.

കന്നുകാലി പ്രദർശന മത്സരത്തിലെ വിജയികൾ
കറവപ്പശു വിഭാഗത്തിൽ
ഒന്നാം സമ്മാനം
മജീദ് മണക്കാട്ട് ഇളമ്പക്കും

രണ്ടാം സമ്മാനം
സോജൻ ഉദിമല നാഗഞ്ചേരിക്കും
മൂന്നാം സമ്മാനം
ആനി ജോസഫ് ചക്കാല പറമ്പിൽ നും ലഭിച്ചു.

കിടാരി വിഭാഗത്തിൽ
ഒന്നാം സമ്മാനം
രവി. സി.കെ ചെങ്ങനാ മഠത്തിൽ വടാശ്ശേരി
രണ്ടാം സമ്മാനം
വർഗീസ് ചേലക്കുടി കോട്ടപ്പടി ക്കും ലഭിച്ചു.

കന്നുകുട്ടി വിഭാഗത്തിൽ
ഒന്നാം സമ്മാനം
സാബു അറക്കൽ പ്ലാമൂടി
രണ്ടാം സമ്മാനം
ജോസ് കെ.എം കോങ്ങാടൻ കോട്ട പ്പടി എന്നിവർക്കും ലഭിച്ചു.

മികച്ച ഹോൾസ്റ്റീൻ ഫ്രീഷ്യൻ ഇനത്തിൽ പ്പെട്ട കറവ മൃഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

കറവപ്പശുക്കൾക്കുള്ള വേനലക്കാല പരിചരണം എന്ന എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീ.എം.എം.അബ്ദുൾകബീർ (അസിസ്റ്റന്റ് ഡയറക്ടർ-റിട്ടയേഡ്)ക്ലാസ്സ് എടുത്തു.
ബ്ലോക്കിലെ മികച്ച ക്ഷീരസംഘമായി അയിരൂർപാടം ആപ്കോസ്, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ ആയി ശ്രീ ദിലീപ് കുമാർ, മാനിക്കാട്ട്, പിണ്ടിമന എന്നയാളെയും തെരഞ്ഞെടുത്തു.

ക്ഷീര സംഗമത്തോടനു ബന്ധിച്ച് പൊതു സമ്മേളനം ശ്രീ ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എ എം ബഷീർ അധ്യക്ഷത വഹിച്ചു.
മുവാറ്റുപുഴ മുൻ എം എൽ എ എൽദോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മികച്ച ക്ഷീര സംഘത്തിനുള്ള അവാർഡ് ദാനം ഡെ. ഡയറക്ടർ ബിന്ദുമോൻ , മികച്ച കർഷകൻ ശ്രീ ദിലീപിനുള്ള അവാർഡ് ദാനം മിൽമ ചെയർമാൻ ജോൺ തെരുവത്ത് എന്നിവർ നിർവഹിച്ചു.

വിവിധ പഞ്ചായത്തുകളിലെ കർഷകരെ ആദരിക്കുന്ന ചടങ്ങ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ ചന്ദ്രശേഖരൻ നായർ പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. എം. ജോസഫ് എന്നിവർ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീമതി റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് സ്റാറന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ശ്രീ. ജോമി തെക്കേക്കര, ശ്രീ. ജയിംസ് കോറമ്പേൽ, ബ്ലോക്ക് മെബർമാരായ ശ്രീമതി ആഷ ജയിംസ്, അനു വിജയനാഥ്, കുഞ്ഞുമോൻ ടികെ, ആനീസ് ഫ്രാൻസിസ്, ഡയാന നോബി, ഗ്രാമ പഞ്ചായത്ത് അംഗമായ ശ്രീമതി സണ്ണി വർഗീസ്, ഷീര സംഘം അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് ജോർജ്ജ്, സംഘം പ്രസിഡന്റുമാരായ സണ്ണി മാത്യു, പി എം . ശിവൻ, നോബി എസ്. കൊറ്റം, ടി പി മാർക്കോസ് , എൽദോസ് മറ്റമന, സംഘം സെക്രട്ടറി ശ്രീമതി മഞ്ജു തോമസ് എന്നിവരും സംസാരിച്ചു. ക്ഷീരവികസന ഓഫീസർ ശ്രീ റെമീസ്.പി.മുഹമ്മദ് കൃതജ്ഞത രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...