Connect with us

Hi, what are you looking for?

AGRICULTURE

ബ്ലോക്ക് കിസ്സാൻ മേള: ശ്രദ്ദേയമായ സ്റ്റാളൊരുക്കി പിണ്ടിമന ഒന്നാം സ്ഥാനം നേടി.

കോതമംഗലം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് നടന്ന ബ്ലോക്ക് തല കിസ്സാൻ മേളയുടേയും ജില്ലാതല പ്രദർശന വില്‌പന സ്റ്റാറ്റുളുകളിലും ശ്രദ്ദേയമായ മികവ് പുലർത്തി പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ ഒന്നാം സ്ഥാനം നേടി. പിണ്ടിമന ഫാർമേഴ്സ് ഗ്രൂപ്പ് ഒന്നിൻ്റെ ജൈവ രീതിയിലുള്ള ഉല്പാദന ഉപാധികളായ നീമാസ്ത്രം, ഫിഷ് അമിനോ ആസിഡ്, ഖര ജീവാമൃതങ്ങളും, എഗ്ഗ് അമിനോ ആസിഡുകളും വില്പനക്കും പ്രദർശനത്തിനും ഉണ്ടായിരുന്നു. അംഗീകൃത രജിസ്ട്രേഷനോടുകൂടി പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഗ്രൂപ്പ് രണ്ടിൻ്റെ സമ്പൂർണ്ണ ജൈവ അച്ചാറുകളും, വിവിധ തരം ചിപ്സുകളും നാടൻ ചക്ക, കപ്പ, മുള്ളാത്ത, പയർ, ചീര, മാങ്ങ, കോവക്ക, മത്തൻ, കാബേജ്, മുളക്, നെയ് കുമ്പളം, തുടങ്ങീയവയുടെ വില്പനനയും ആകർഷകമായിരുന്നു.

ഷീല ദീലീപ്, രാധാ മോഹനൻ, കുമാരി രാജപ്പൻ, സാറാക്കുട്ടി ജോർജ്, വത്സല ഗോപലകൃഷ്ണൻ, എൽദോസ് പുന്നക്കൽ, ഷാജു തവരക്കാട്ട്, എബി പുത്തനങ്ങാടി, പ്രഭാകരൻ ചെല്ലിശ്ശേരി, മോഹനൻ മോളത്ത് എന്നി കർഷകർ ഫാർമേഴ്സ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നു. കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ. ജിൻസ് എന്നിവർ ആവശ്യമായ നിർദ്ദേശം നൽകിവരുന്നു. മൂന്ന് വർഷം മുമ്പ് കോതമംഗലത്ത് നടന്ന ആത്മ ടെക്നോളജി മീറ്റിലെ കലാജാഥയിലും പിണ്ടിമന കൃഷിഭവൻ രണ്ടാം സ്ഥാനം നേടിയിരുന്നു.കിസ്സാൻ മേളയുടെ രണ്ടാം സ്ഥാനം നെല്ലിക്കുഴിയും മൂന്നാം സ്ഥാനം പല്ലാരിമംഗലവും കരസ്ഥമാക്കി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...