കോതമംഗലം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് നടന്ന ബ്ലോക്ക് തല കിസ്സാൻ മേളയുടേയും ജില്ലാതല പ്രദർശന വില്‌പന സ്റ്റാറ്റുളുകളിലും ശ്രദ്ദേയമായ മികവ് പുലർത്തി പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ ഒന്നാം സ്ഥാനം നേടി. പിണ്ടിമന ഫാർമേഴ്സ് ഗ്രൂപ്പ് ഒന്നിൻ്റെ ജൈവ രീതിയിലുള്ള ഉല്പാദന ഉപാധികളായ നീമാസ്ത്രം, ഫിഷ് അമിനോ ആസിഡ്, ഖര ജീവാമൃതങ്ങളും, എഗ്ഗ് അമിനോ ആസിഡുകളും വില്പനക്കും പ്രദർശനത്തിനും ഉണ്ടായിരുന്നു. അംഗീകൃത രജിസ്ട്രേഷനോടുകൂടി പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഗ്രൂപ്പ് രണ്ടിൻ്റെ സമ്പൂർണ്ണ ജൈവ അച്ചാറുകളും, വിവിധ തരം ചിപ്സുകളും നാടൻ ചക്ക, കപ്പ, മുള്ളാത്ത, പയർ, ചീര, മാങ്ങ, കോവക്ക, മത്തൻ, കാബേജ്, മുളക്, നെയ് കുമ്പളം, തുടങ്ങീയവയുടെ വില്പനനയും ആകർഷകമായിരുന്നു.
ഷീല ദീലീപ്, രാധാ മോഹനൻ, കുമാരി രാജപ്പൻ, സാറാക്കുട്ടി ജോർജ്, വത്സല ഗോപലകൃഷ്ണൻ, എൽദോസ് പുന്നക്കൽ, ഷാജു തവരക്കാട്ട്, എബി പുത്തനങ്ങാടി, പ്രഭാകരൻ ചെല്ലിശ്ശേരി, മോഹനൻ മോളത്ത് എന്നി കർഷകർ ഫാർമേഴ്സ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നു. കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ. ജിൻസ് എന്നിവർ ആവശ്യമായ നിർദ്ദേശം നൽകിവരുന്നു. മൂന്ന് വർഷം മുമ്പ് കോതമംഗലത്ത് നടന്ന ആത്മ ടെക്നോളജി മീറ്റിലെ കലാജാഥയിലും പിണ്ടിമന കൃഷിഭവൻ രണ്ടാം സ്ഥാനം നേടിയിരുന്നു.കിസ്സാൻ മേളയുടെ രണ്ടാം സ്ഥാനം നെല്ലിക്കുഴിയും മൂന്നാം സ്ഥാനം പല്ലാരിമംഗലവും കരസ്ഥമാക്കി.