കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സമൃദ്ധി വിപണന കേന്ദ്രത്തിൽ ആരംഭിച്ച ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് പുല്ലുകുത്തിപാറ യിലെ സമൃദ്ധി പഴം പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിലാണ് 10 ദിവസം നീണ്ട് നിൽക്കുന്ന ഓണച്ചന്ത തുടങ്ങിയത്.കർഷകരിൽ നിന്നും നേരിട്ട് വിഷമയമില്ലാത്ത പച്ചകറികളും,കാർഷിക ഉൽപന്നങ്ങളും ന്യായമായ വിലയിൽ സംഭരിച്ച് കുറഞ്ഞ വിലക്ക് ആവശ്യകാർക്ക് ലഭ്യമാക്കി വിലക്കയറ്റം ഓണക്കാലത്ത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. 28 വരെയാണ് ഓണച്ചന്ത . പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ ആനിസ് ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ മാമച്ചൻ ജോസഫ്, ജെസ്സി സാജു,വാരപ്പെട്ടി വൈസ് പ്രസിഡൻ്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസ മോൾ ഇസ്മായിൽ, ടി.കെ.കുഞ്ഞുമോൻ,.കവളങ്ങാട്ട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷിബു പടപറമ്പത്ത്, കൃഷി ഓഫിസർ കെ.എ സജി ., പഞ്ചായത്ത് അംഗങ്ങളായ ഗോപി മുട്ടത്ത്, വി.കെ. വർഗ്ഗീസ്, ബേസിൽ ബേബി,എ.റ്റി.പൗലോസ്, സമൃദ്ധി വിപണി പ്രസിഡൻ്റ് എൻ.കെ. എൽദോസ് എന്നിവർ പ്രസംഗിച്ചു.
