കോതമംഗലം :- വാരപ്പെട്ടി കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ നവീകരണം പൂർത്തിയായി നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വാരപ്പെട്ടിയിലെ കുടുംബ ആരോഗ്യ കേന്ദ്രം ആധുനിക രീതിയിൽ ആണ് നവീകരിച്ചിരിക്കുന്നത്.1963 – ൽ നാട്ടുകാരായ സുമനസ്സ്കൾ സംഭാവന നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് നിർമ്മാണം ആരംഭിച്ച് 1965 – ൽ അന്നത്തെ മന്ത്രി എ.എം.തോമസ് ഉദ്ഘാടനം നിർവ്വഹിച്ച് പ്രവർത്തനം ആരംഭിച്ചതാണ് ആശുപത്രി . വാരപ്പെട്ടിയിലെയും,പരിസര പ്രദേശങ്ങളിലെയും ആളുകൾ ക്ക് ഏക ആശയകേന്ദ്രമായ കുടുംബ ആരോഗ്യ കേന്ദ്രം കൂടുതൽ സൗകര്യം വരുത്തി പൊതുജനങ്ങൾക്ക് പ്രയോജനമാകണം എന്ന ചിന്തയിൽ ആണ് ആശുപത്രിയുടെ നവീകരണം എന്ന പദ്ധതിക്ക് 2020-2021 വാർഷീക പദ്ധതി മുതൽ തുടക്കമുട്ടുകൊണ്ട് 2 കോടി അൻപത് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഒ.പി.പ്രവർത്തനം വൈകിട്ട് 6 മണി വരെ നീട്ടുവാൻ അധികമായി ഡോക്ടറെയും മറ്റ് ജീവനക്കാരെയും ബ്ലോക്ക് പദ്ധതിയിൽ വെച്ച് നടപ്പാക്കിയിരിക്കു കയാണ് . ആധുനിക ലാബും സജ്ജമാക്കി. നവീകരിച്ച് പ്രൈവറ്റ് ആശുപത്രികളെക്കാൾ സൗകര്യവും,മനോഹരവുമാ ക്കിയ കുടുംബആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ.എം ബഷീർ നിർവ്വഹിച്ചു. ആശുപത്രി അങ്കണത്തിൽ മഹാത്മാ ഗാന്ധി പ്രതിമ സ്ഥാപിച്ച് അനാച്ചാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ശശി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര സാലി ഐപ്,ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം എസ്.ബെന്നി,ദീപ ഷാജു, കെ.എം.സെയ്ദ്,ഷജി ബസ്സി, കെ.കെ.ഹുസൈൻ, പ്രിയ സന്തോഷ്, പി.പി കുട്ടൻ,മെഡിക്കൽ ഓഫീസർ മാരായ ഡോ.അനില ബേബി, ഡോ.അനൂപ് തുളസി ,സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹാൻസി പോൾ,നേതാക്കളായ ഷാജി വർഗീസ്, എം.ഐ കുര്യാക്കോസ്,.സ്റ്റീഫൻ റെജിൻ കുമാർ, പി എസ് നജീബ്,മാത്യു പനിച്ചികൂടിലത്തീഫ് കുഞ്ചാട്ട് , തുടങ്ങിയവർ പ്രസംഗിച്ചു.
