കോതമംഗലം : കാര്‍ഷിക മേഖല, ഭവനനിര്‍മാണം, കുടിവെള്ളം, കളിസ്ഥലങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 70,82,93,409 രൂപ വരവും 57,07,06,473 രൂപ ചെലവും 13,75,86,936 രൂപ നീക്കിബാക്കിയും ഉള്ള 2024-2025 വാര്‍ഷിക ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാന്‍സിസ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് 70,18,320 രൂപയും ഭവന പദ്ധതികള്‍ക്ക് 2,50,00,000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,22,58,000 രൂപയും കുടിവെള്ള പദ്ധതികള്‍ക്ക് 70,66,000 രൂപയും ആരോഗ്യ മേഖലയ്ക്ക് 73,50,000 രൂപയും വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 36,85,840 രൂപയും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കും ദാരിദ്യ്ര ലഘുകരണ പദ്ധതികള്‍ക്കുമായി 43,23,58,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.