CRIME
ചാരായം വാറ്റിയ കേസിലെ പ്രതിയെയും കടത്താനുപയോഗിച്ച വള്ളവും കോതമംഗലം എക്സൈസ് പിടികൂടി.

കോതമംഗലം : ഭൂതത്താൻകെട്ടിൽ ചാരായം വാറ്റിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോതമംഗലം എക്സൈസ് പിടികൂടി. ചാരായം കടത്താനുപയോഗിച്ച വള്ളവും പിടിച്ചെടുത്തു. വടാട്ടുപാറ വനപ്രദേശത്തിനടുത്ത് ആൾ താമസമില്ലാത്ത വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന നീലിയാട്ടു വീട്ടിൽ ഷിയാസ് ആണ് പിടിയിലായത്. ചാരായം കടത്താനുപയോഗിച്ച വള്ളവും ഭൂതത്താൻകെട്ട് ഡാം പരിസരത്തു നിന്ന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വള്ളം വാഹനത്തിൻ്റെ മുകളിൽ കെട്ടിവച്ചാണ് ഭൂതത്താൻകെട്ടിൽ നിന്ന് തങ്കളത്തുള്ള എക്സൈസ് ഓഫീസിൽ എത്തിച്ചത്.
30 ലിറ്റർ ചാരായവും, വാഷും, ആൾട്ടോ കാറും, നാല് പ്രതികളും നേരത്തെ കസ്റ്റഡിയിലായിരുന്നു. ഈ കേസിലെ അഞ്ചാം പ്രതി ആൻ്റോ ഒളിവിലാണ്. കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ PE ഷൈബു , ജോർജ് ജോസഫ്, പി പി ഹസൈനാർ, AM കൃഷ്ണകുമാർ, അമൽ T അലോഷ്യസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
CRIME
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും വൻതോതിൽ ഹെറോയിൻ കണ്ടെത്തി. ഇന്നലെ വൈകിട്ട് നെല്ലിക്കുഴി ഭാഗത്ത് നിന്നും പിടികൂടിയ ആസാം സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസ്സാം സ്വദേശികൾ ആയ രണ്ടു പേരെ കൂടി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ VR ഹിരോഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി വൻതോതിൽ മയക്കുമരുന്നുമായി പിടികൂടി. അസാം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരിൽ നിന്നും 3 ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗർ എന്നറിയപ്പെടുന്ന ഹെറോയിൻ ആണ് പിടികൂടിയത്. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായാണ് വൻതോതിൽ ഹെറോയിൻ സൂക്ഷിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞു. ആസ്സം സംസ്ഥാനത്തു നിന്ന് നേരിട്ട് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
പ്രവൻറിവ് ഓഫീസർമാരായ എൻ ശ്രീകുമാർ, കെ കെ വിജു സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുള്ളക്കുട്ടി കെ എം, ജിജിN ജോസഫ്, നവാസ് CM, അജീഷ് കെ ജി, ബിജു ഐസക്, വിനോദ്,അമൽT അലോഷ്യസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫൗസിയ, എക്സൈസ് ഡ്രൈവർ കബീരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
CRIME
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം കറുകടം മാവിൻചുവട് ഭാഗത്ത് നിന്നും ഇപ്പോൾ പുതുപ്പാടി കരയിൽ താണിക്കത്തടം കോളനി റോഡ് ഭാഗത്ത് ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) വീട്ടിൽ താമസിക്കുന്ന ദിലീപ് (41) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏഴ് വർഷത്തിനുളളിൽ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2021 ൽ പുതുപ്പാടി സ്ക്കൂൾപ്പടി ഭാഗത്ത് വച്ച് പ്രിൻസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമ പ്രകാരം 44 പേരെ നാട് കടത്തി. 67 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
CRIME
നിർമ്മാണ തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിച്ചു: കോതമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു

കോതമംഗലം : കോതമംഗലത്ത് കുത്തുകുഴിയിൽ നിർമ്മാണ തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇന്ന് ലഭിച്ചു. കുത്തുകുഴി ലൈഫ് കെയർ ഹോസ്പിറ്റലിന്റെ അടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നു മാണ് പൈസയും മൊബൈലും മോഷണം പോയത്. രണ്ട് പേർ ഇരുചക്രവാഹനത്തിൽ വരുന്നതും ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് വർക്ക് സൈറ്റിനകത്ത് കയറുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. കോതമംഗലം പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
-
CRIME6 days ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
NEWS1 week ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
CRIME7 days ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
CRIME21 hours ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
ACCIDENT5 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
AGRICULTURE3 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
CRIME1 day ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
Business6 days ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം