Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് കോവിഡാനന്തര ചികിത്സക്കും സൗകര്യമായി; ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.

കോതമംഗലം : മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കോവിഡ് രോഗ ബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സക്കും, സമഗ്ര വിശകലനത്തിനും ആയി പ്രവർത്തനം ആരംഭിച്ച പോസ്റ്റ്‌ കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. നിർവഹിച്ചു. പൾമനോളജി വിഭാഗത്തിലെ ഡോ. പോൾ ഡാനി കൊവിഡാനന്തര പ്രശ്നങ്ങളും, അതിന്റെ ചികിത്സാരീതിയെക്കുറിച്ചും പ്രസംഗിച്ചു.

മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. സി. ഐ. ബേബി മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് എബ്രഹാം, അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, ബോർഡ്‌ അംഗങ്ങളായ ബൈജു കട്ടങ്ങനാൽ, സജീവ് തച്ചമറ്റം, എബി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.

ടെലി മെഡിസിൻ സൗകര്യവും രോഗികൾക്കായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0485 – 2838899 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...