കോതമംഗലം : കോതമംഗലം താലൂക്ക് നാഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC)യുടെ നേതൃത്വത്തിൽ അയിരൂർപ്പാടത്തുള്ള പയസ് ഗാർഡനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. ആൻ്റണി ജോൺ എംഎൽഎ കോൺവെൻ്റ് ഇൻ ചാർജ് മദർ ഇസബെല്ലിന് ഉൽപ്പന്നങ്ങൾ കൈമാറി. NExCC പ്രസിഡൻ്റ് വി സി പൈലി, സെക്രട്ടറി എം സി സാജു, സരിതാസ് നാരായണൻ നായർ, ഇ റ്റി ചന്ദ്രസേനൻ, റ്റി എ ജോസ്, ജോയ് ഇഞ്ചൂർ,കുത്തുകുഴി സജി,മദർ ടീന,സിസ്റ്റർ വിജയ,സിസ്റ്റർ സജീന എന്നിവർ നേതൃത്വം നൽകി.
