Connect with us

Hi, what are you looking for?

NEWS

അയിരൂർപാടം ആമിന കൊലപാത കേസ് ; അന്വേഷണം ഊർജ്ജിതമായി നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

കോതമംഗലം : അയിരൂർപാടം ആമിന അബ്ദുൽ ഖാദർ കൊലപാത കേസ്,ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമായി നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ തൃക്കാരിയൂർ വില്ലേജിൽ അയിരൂർപാടം ആമിന അബ്ദുൽ ഖാദർ കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ക്രൈം നമ്പർ 434/2021 u/s 174 സി.ആർ.പി.സി പ്രകാരം കോതമംഗലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് 257/ CB/ EKM / R/ 2021 റീ നമ്പർ ചെയ്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയതിന് ശേഷമുള്ള അന്വേഷണ പുരോഗതി സംബന്ധിച്ചായിരുന്നു എം എൽ എ യുടെ ചോദ്യം.പ്രസ്തുത കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.

ആമിന അബ്ദുൽ ഖാദറിന്റെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 434 / 2021 U/s 174 Cr. PC പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നതും തുടർന്നു നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട ആമിന ധരിച്ചിരുന്ന 9 പവൻ വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ആഭരണങ്ങൾ അപഹരിക്കുന്നതിനായി ആരെങ്കിലും കൊല ചെയ്തിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ വകുപ്പുകൾ
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302,397 പ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.22-09-2021 തീയതി എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഷൻ സയൻസ് ലാബിൽ നിന്നും ലഭിച്ചിട്ടുള്ള പരിശോധന റിപ്പോർട്ട് പരിശോധിച്ചു കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചും,സംശയിക്കുന്നവരുടെ CDR ശേഖരിച്ച്,ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമായി നടത്തിവരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!