Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പണിമുടക്ക് പൂർണ്ണം; സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി.

കോതമംഗല: കേന്ദ്ര സർക്കാരിന്റെ കാർഷിക ദ്രോഹ നയങ്ങൾ, വിലക്കയറ്റം, ഇന്ധനവില വർദ്ദനവ്, പൊതുമേഖലാ സ്ഥാപനങ്ങൾ കോവിഡ് മറവിൽ വിറ്റഴിക്കുന്നതുൾപ്പെടെയുള്ള നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. പണിമുടക്ക് ദിനത്തിൽ രാവിലെ 9 മണിക്ക് നൂറ് കണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനം ചെറിയപള്ളി താഴത്ത് നിന്ന് ആരംഭിച്ച് കോതമംഗലം മുനിസിപ്പൽ ബസ്റ്റാന്റിൽ സമാപിച്ചു.

തുടർന്ന് ബസ്റ്റാന്റ് കോർണറിൽ നടന്ന സംയുക്ത തൊഴിലാളി പ്രതിഷേധയോഗം സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ പോൾ അദ്ധ്യക്ഷനായി.എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി.

ODIVA

എ.ഐ.ടി.യു.സി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.സി.കെ.ജോർജ്ജ്, എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം രാജമ്മ രഘു,  പി .പി .മൈതീൻഷാ, പി.പി.മൊഹയദ്ദീൻ, എം.എസ്.നിബു,  ജോഷി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് സ്വാഗതവും ഐ.എൻ.ടി.യു.സി. മണ്ഡലം സെക്രട്ടറി ശശി കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!