കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കനാൽ ബണ്ട് റോഡുകൾ നവീകരിക്കാൻ 3 കോടി 50 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.ഏറെ കാലമായി തകർന്ന് സഞ്ചാര യോഗ്യമല്ലാതായി കിടന്നിരുന്ന കനാൽ ബണ്ട് റോഡുകളാണ് നവീകരിക്കുന്നത്. ഹൈ ലെവൽ,ലോ ലെവൽ,ബ്രാഞ്ച് കനാൽ ബണ്ട് റോഡുകൾ ഏകദേശം 40 കി മീ ദൂരത്തിലാണ് നവീകരിക്കുന്നത്. കനാൽ ബണ്ട് റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നുള്ള ആളുകളുടെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് എം എൽ എ അറിയിച്ചു.
