കോതമംഗലം : കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയ ബന്ധിതമായിട്ടുള്ള പൂർത്തീകരണം കോതമംഗലം, മലയാറ്റൂർ, മൂന്നാർ ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്ന് ആന്റണി ജോൺ എം എൽ എ ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു. വടാട്ടുപാറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ ടി പുലിയെ കൂടുവെച്ച് പിടികൂടുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണം, അശാസ്ത്രീയ നിർമ്മാണം മൂലം കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയുടെ പല മേഖലകളിലും, കോതമംഗലം മണ്ഡലത്തിലെ പല പ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് ദേശീയ പാത അധികൃതർ നടപടി സ്വീകരിക്കണം, കാല വർഷം ശക്തമായതിനെ തുടർന്ന് പലപ്പോഴും ഒറ്റപ്പെട്ട് പോകുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ ജില്ലാ ഭരണ കൂടവും,ട്രൈബൽ ഡിപ്പാർട്ട്മെന്റും പ്രത്യേക ശ്രദ്ധ നൽകണം, ജില്ലയുടെ കിഴക്കൻ മേഖലകളിൽ രാസ ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് എക്സൈസ്, പോലീസ് വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികൾ കൂടുതൽ കർശനമാക്കണം, ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങളിൽ രാത്രി കാലങ്ങളിൽ മോക്ഷണം പതിവായി ഉണ്ടാകുന്ന സാഹചര്യത്തിൽ പോലീസിന്റെ രാത്രി കാല പെട്രോളിംഗ് കൂടുതൽ ശക്തമാക്കണം, അശാസ്ത്രീയമായ നിർമ്മാണം മൂലം കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിക്കടിയുണ്ടാകുന്ന വാഹന അപകടങ്ങൾ ഇല്ലാതാക്കാനുള്ള അടിയന്തിര നടപടികൽ ഉണ്ടാകണം തുടങ്ങിയ വിവിധ വിഷയങ്ങൾ ആന്റണി ജോൺ എം എൽ എ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചു.
