Connect with us

Hi, what are you looking for?

AGRICULTURE

കഴിഞ്ഞ ദിവസത്തെ കാറ്റില്‍ കോതമംഗലത്ത് ഒരു കോടിയോളം രൂപയുടെ കൃഷി നാശം

 

കോതമംഗലം : കോതമംഗലം പ്രദേശത്ത് ബുധനാഴ്ച വീശിയ ശക്തമായ കാറ്റില്‍ 53 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും നശിച്ചു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. കുട്ടമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി, കോതമംഗലം വില്ലേജുകളിലാണ് കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മേല്‍ പതിക്കുകയായിരുന്നു.

കോതമംഗലം വില്ലേജ് പരിധിയിലാണ് കൂടുതല്‍ നാശനഷ്ടം. ഇവിടെ 39 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കുട്ടമംഗലം വില്ലേജില്‍ 7 വീടുകളാണു ഭാഗമായി തകര്‍ന്നത്. തൃക്കാരിയൂര്‍ വില്ലേജില്‍ ആറും കോട്ടപ്പടി വില്ലേജില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കുലച്ചതും, കുലയ്ക്കാറായതുമായ നൂറ് കണക്കിന് ഏത്തവാഴകള്‍, ടാപ്പ് ചെയ്യുന്നതുള്‍പ്പെടെയുള്ള റബ്ബര്‍ മരങ്ങള്‍, കായ്ഫലം ലഭിക്കുന്ന റംബൂട്ടാന്‍ മരങ്ങള്‍ തുടങ്ങിയവയാണ് കാറ്റില്‍ നശിച്ചത്. ഏകദേശം ഒരു കോടി രൂപയുടെ കൃഷി നാശം വന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നൂറിന് മുകളില്‍ കെ.എസ്.ഇ. ബി പോസ്റ്റുകളും പ്രദേശത്ത് തകര്‍ന്നിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...

NEWS

കോതമംഗലം: എന്‍ഡിഎയുടെ കൊട്ടിക്കലാശം റോഡ് ഷോയോടെ നടന്നു. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ചാണ് നടന്നത്.നേതാക്കളും പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു.സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ കലാശക്കൊട്ടിനുണ്ടായിരുന്നില്ല.അവര്‍ തൊടുപുഴയിലായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചു.കോതമംഗലത്തെ നേതാക്കള്‍ കലാക്കൊട്ടിന് നേതൃത്വം...

NEWS

കോതമംഗലം: എല്‍ഡിഎഫിന്റെ കലാശക്കൊട്ട് സ്ഥാനാർത്ഥി ജോയ്സ് ജോർജിൻ്റെ അഭാവത്തിലും ആവേശമായി. കോഴിപ്പിള്ളിയില്‍ നിന്നും ആൻ്റണി ജോൺ എം എൽ എ യുടെയും എൽ ഡി എഫ് നേതാക്കളുടെയും നേത്യത്വത്തിൽ പ്രകടനത്തോടെയായിരുന്നു തുടക്കം.ഘടകകക്ഷി നേതാക്കള്‍...

NEWS

കോതമംഗലം: കോതമംഗലത്തെ ഒരു വ്യാപാര സ്ഥാപനത്തിന ഉടമയായ ജയിംസ് തോമസ് എന്നയാൾ 2020ൽ ഓറിയൻറ് ഇൻഷ്യറൻസ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയിൽ 6936 രൂപ അsച്ച് അതിൽ അംഗമായി ചേർന്നു. കോ വിഡ്...