Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.


കോതമംഗലം : കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. കോതമംഗലം കോഴിപ്പിള്ളിയിൽ പുഴ കരകവിഞ്ഞൊഴുകിയതോടെ കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു.ദേശീയ പാതയിൽ കോഴിപ്പിള്ളി അരമന പടിക്ക് മുമ്പിലായി വെള്ളം കയറി ചെറു വാഹനങ്ങൾ കുടുങ്ങി. കോതമംഗലം നഗര മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട് കരവിഞ്ഞതിനെ തുടർന്ന് പാറത്തോട്ട് കാവ് ക്ഷേത്രത്തിൽ വെള്ളം കയറി. തൃക്കരിയൂരിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. തൃക്കാരിയൂർ മഹാ ദേവ ക്ഷേത്രം ഉൾപ്പെടെ പ്രദേശത്തു വെള്ളം കയറി.

കനത്ത മഴമൂലം പല്ലാരിമംഗലത്ത് 40 ഓളം വീടുകളിൽ വെള്ളം കയറി.പഞ്ചായത്ത്‌
പ്രസിഡൻ്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ്, വില്ലേജ് ഓഫീസർ വിനീത, വാർഡുമെമ്പറമ്പാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വള്ളക്കടവ്, വാളാച്ചിറ വെള്ളാരമറ്റം, കുടമുണ്ട, ഈട്ടിപ്പാറ, കമ്പിമുള്ള്, കൂറ്റംവേലി, കാവുപറമ്പ് മണിക്കിണർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. പ്രദേശത്തു ശക്തമായ മഴയാണ്. കുടമുണ്ട പാലവും മുങ്ങി.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ്‌ ഉയരുകയാണ്‌. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതില്‍ കാലടിയിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പായ 5.50 മീ പിന്നിട്ടു. 6.395 ആണ് കാലടയിലിലെ ഇപ്പോഴത്തെ ജലനിരപ്പ്.

കോതമംഗലത്ത് ആലുവ – മൂന്നാർ റോഡിൽ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലർച്ചെ മുതൽ ആണ് വെള്ളം ഉയർന്നത്. കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസം കാണാതായ കുട്ടമ്പുഴ,ഉരുളൻ തണ്ണി സ്വദേശി പൗലോസിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

You May Also Like

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

NEWS

കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...

NEWS

കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...

NEWS

കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ....

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...

NEWS

കോതമംഗലം:  ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

error: Content is protected !!