കോതമംഗലം. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതു പണിമുടക്കിന്റെ ഭാഗമായി കോതമംഗലം നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഇന്നലെ രാവിലെ കെ.എസ്.ആര്‍.ടി.സി. ജങ്ങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു മുന്നില്‍ എത്തിച്ചേര്‍ന്നതോടെ പൊതുസമ്മേളനം ആരംഭിച്ചു. കേരള കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ ആര്‍. അനില്‍കുമാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യ്തു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോര്‍ജ് അദ്ധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി , യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് ,സി.ഐ.ടി.യു. ജില്ലാ കമ്മറ്റിയംഗം കെ.എ. ജോയി, ഐ.എന്‍.ടി.യു.സി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റോയി.കെ.പോള്‍ , പി.റ്റി. ബെന്നി, സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി സി.പി.എസ്. ബാലന്‍, ചന്ദ്രലേഖ ശശിധരന്‍ , സീതി മുഹമ്മദ്, പി.എം. മുഹമ്മദാലി, ജോയി വര്‍ഗ്ഗീസ്, സി.കെ.ജോര്‍ജ് , മാര്‍ട്ടിന്‍ സണ്ണി , ശശി കുഞ്ഞുമോന്‍, ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അബു മൊയ്തീന്‍ സ്വാഗതവും സി.ഐ.ടി.യു. താലൂക്ക് കമ്മറ്റിയംഗം പി.പി. മൈതീഷാ നന്ദിയും പറഞ്ഞു.
