കോതമംഗലം : കേരളത്തിൽ ആദ്യമായി കോവിഡ് പ്രതിദിന കണക്ക് ബുധനാഴ്ച 10,000 കടന്നു. ബുധനാഴ്ച 10,606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോതമംഗലം മേഖലയിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ ഏഴു പേർക്കും കീരന്പാറയിൽ നാലു പേർക്കും പിണ്ടിമനയിൽ മൂന്നു പേർക്കും നെല്ലിക്കുഴിയിലും കവളങ്ങാടും രണ്ടു പേർക്ക് വീതവും കുട്ടന്‍പുഴയിൽ ഒരാൾക്കും കോവിഡ് പോസിറ്റീവായി.
എറണാകുളം ജില്ലയിൽ ഇന്ന് 1201 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 22
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 1013
• ഉറവിടമറിയാത്തവർ -140
• ആരോഗ്യ പ്രവർത്തകർ-20
• ഐ .എൻ .എച്ച് .എസ് – 6
• ഇന്ന് 385 പേർ രോഗ മുക്തി നേടി. ഇതിൽ 379 പേർ എറണാകുളം ജില്ലക്കാരും 6 പേർ മറ്റ് ജില്ലക്കാരുമാണ്
• ഇന്ന് 1690 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1448 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28404 ആണ്. ഇതിൽ 26715 പേർ വീടുകളിലും 144 പേർ കോവിഡ് കെയർ സെന്ററുകളിലും 1545 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 310 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 271 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11052 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -214
• പി വി എസ് – 37
• സഞ്ജീവനി – 93
• സ്വകാര്യ ആശുപത്രികൾ – 965
• എഫ് എൽ റ്റി സികൾ – 1526
• വീടുകൾ – 8217
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12267 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2202 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 4439 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 462 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 228കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ഇൻഫെക്ഷൻ കൺട്രോൾ , ടെസ്റ്റിങ് , ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്റർ , വ്യക്തിഗത സുരക്ഷാ ഉപാധികൾ എന്നിവയെക്കുറിച്ച് പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ്മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4727 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 62 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾ റൂം, എറണാകുളം
ബുള്ളറ്റിൻ ഭാഗം 2
ഇന്ന് (7/10/20) ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• ഫോർട്ട് കൊച്ചി -103
• മട്ടാഞ്ചേരി – 42
• തൃക്കാക്കര – 38
• ചെല്ലാനം – 33
• പള്ളുരുത്തി – 33
• വരാപ്പുഴ -33
• മൂവാറ്റുപുഴ – 25
• ഇടപ്പള്ളി – 21
• ആലങ്ങാട് – 21
• എളംകുന്നപ്പുഴ – 21
• മഴുവന്നൂർ – 21
• കുമ്പളങ്ങി – 18
• എടത്തല – 17
• അതിഥി തൊഴിലാളി – 16
• അശമന്നൂർ – 16
• ഉദയംപേരൂർ – 16
• കൂവപ്പടി – 16
• മരട് – 16
• എറണാകുളം – 15
• ഏഴിക്കര – 15
• ചേന്ദമംഗലം – 15
• പോത്താനിക്കാട് – 15
• ഐക്കാരനാട് – 14
• കലൂർ – 14
• കിഴക്കമ്പലം – 14
• നെടുമ്പാശ്ശേരി- 14
• രായമംഗലം – 14
• ഏലൂർ – 13
• തൃപ്പൂണിത്തുറ – 13
• തോപ്പുംപടി – 13
• മൂക്കന്നൂർ – 13
• ഇടക്കൊച്ചി – 11
• കടവന്ത്ര – 12
• കാലടി – 11
• ചൂർണ്ണിക്കര – 11
• മുളവുകാട് – 11
• വാഴക്കുളം – 11
• എടവനക്കാട് – 10
• കടമക്കുടി – 10
• കരുമാലൂർ – 10
• കുമ്പളം – 10
• ചേരാനല്ലൂർ – 10
• നെല്ലിക്കുഴി – 10
• പാറക്കടവ്- 10
• വടക്കേക്കര – 10
• വെങ്ങോല – 10
• സ്വകാര്യ സ്ഥാപനങ്ങൾ – 5
10 ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ**
കോട്ടുവള്ളി,പായിപ്ര,പിണ്ടിമന,പെരുമ്പാവൂർ,വൈറ്റില,ഒക്കൽ,കളമശ്ശേരി,കോതമംഗലം,ചെങ്ങമനാട്,ഞാറക്കൽ,മഞ്ഞപ്ര,ശ്രീമൂലനഗരം,അങ്കമാലി, ആലുവ,കാഞ്ഞൂർ,പാലാരിവട്ടം,കടുങ്ങല്ലൂർ,കീഴ്മാട്,കുന്നത്തുനാട്,തേവര, വാരപ്പെട്ടി,ആയവന,എടക്കാട്ടുവയൽ,എറണാകുളം നോർത്ത് ,എളമക്കര ,
കീരംപാറ,കുട്ടമ്പുഴ,പല്ലാരിമംഗലം,പുത്തൻവേലിക്കര,മുടക്കുഴ,വാളകം,
കറുകുറ്റി,തമ്മനം,നായരമ്പലം,നോർത്തുപറവൂർ,മാറാടി,വടവുകോട്, വടുതല,വെണ്ണല,കുഴിപ്പള്ളി,തിരുവാണിയൂർ,പള്ളിപ്പുറം,പൂണിത്തുറ, പൈങ്ങോട്ടൂർ,മലയാറ്റൂർ നീലീശ്വരം ,അയ്യപ്പൻകാവ് ,ആരക്കുഴ,കല്ലൂർക്കാട് , ചോറ്റാനിക്കര,പച്ചാളം,പറവൂർ,പാമ്പാക്കുട,പാലക്കുഴ,പിറവം,പൂതൃക്ക, അയ്യമ്പുഴ,ആമ്പല്ലൂർ,ആവോലി,എളംകുളം,കരുവേലിപ്പടി,കുന്നുകര, കോട്ടപ്പടിചളിക്കവട്ടം,ചിറ്റാറ്റുകര, തിരുമാറാടി, പനമ്പള്ളിനഗർ, പോണേക്കര, മുളന്തുരുത്തി ,രാമമംഗലം ,വേങ്ങൂർ .