കോതമംഗലം : കേരളത്തില്‍ ചൊവ്വാഴ്ച 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 25 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോതമംഗലം മുനിസിപ്പാലിറ്റിയില്‍ പതിനഞ്ചുപേര്‍ക്ക് ഇന്ന് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. നെല്ലിക്കുഴിയില്‍ പന്ത്രണ്ടുപേര്‍ക്കും , വാരപ്പെട്ടി,കവളങ്ങാട് പഞ്ചായത്തുകളിൽ ആറ് പേര്‍ക്ക് വീതവും കോവിഡ് സ്ഥിരീകരിച്ചു. പിണ്ടിമനയിൽ ഇന്ന് മൂന്ന് രോഗികളാണ് പുതിയതായി പരിശോധനയിൽ കണ്ടത്തിയത്. പല്ലാരിമംഗലം പഞ്ചായത്തില്‍ ഉറവിടം വ്യക്തമല്ലാത്ത ആറെണ്ണം ഉള്‍പ്പടെ ഒന്‍പതുപോസിറ്റീവ് കേസ്സുകളാണുള്ളത്.
എറണാകുളം ജില്ലയിൽ ഇന്ന് 837പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -13
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 688
• ഉറവിടമറിയാത്തവർ -115
• ആരോഗ്യ പ്രവർത്തകർ-11
• ഐ .എൻ .എച്ച് .എസ് – 10
• ഇന്ന് 336 പേർ രോഗ മുക്തി നേടി. ഇതിൽ 333 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ്
• ഇന്ന് 2242 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1413 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27891 ആണ്. ഇതിൽ 26154 പേർ വീടുകളിലും 159 പേർ കോവിഡ് കെയർ സെന്ററുകളിലും 1578 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 202 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 267 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10618 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -213
• പി വി എസ് – 37
• സഞ്ജീവനി – 93
• സ്വകാര്യ ആശുപത്രികൾ – 982
• എഫ് എൽ റ്റി സികൾ – 1516
• വീടുകൾ – 7777
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11455 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1486 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1059 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2418 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 548 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 179 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്. കൂടാതെ കോവിഡ് രോഗികളിൽ മാനസിക സമ്മർദ്ദങ്ങളെ ലഘുകരിക്കുന്നതിനു അനുവർത്തിക്കേണ്ട മാർഗങ്ങളെ കുറിച്ച് ഐ .സി .ഡി .എസ് കൗൺസിലെർസ്‌നു ഓൺലൈൻ ബോധവത്കരണം നടത്തി
• വാർഡ് തലത്തിൽ 4615 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 45 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.