Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ കോവിഡ് വ്യാപനം തടയുവാൻ കർശന നടപടികളുമായി അധികാരികൾ; പരിശോധനയും നടപടികളും ആരംഭിച്ചു.

കോതമംഗലം: കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിലപാടുകളുമായി തഹസിൽദാർ. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം കോതാംഗലം താലൂക്ക് ഓഫീസിൽ ചേർന്ന റവന്യൂ, പൊലീസ്, ഹെൽത്ത്, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരുടെ യോഗത്തൽ കോവിഡ് നിയമങ്ങൾ തെറ്റിക്കുന്നവരക്കെതിരെ കർശന നടപടികൾ എടുക്കുവാൻ ധാരണയായി. ഇതിനായി താലൂക്ക് തലത്തിൽ സ്ക്വാഡ് രൂപീകരിച്ചു.

 

 

കച്ചവട സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നവർ മാസ്ക്ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയും ടി സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.

 

വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാനായി മുനിസിപ്പൽ സെക്രട്ടറിക്ക് തഹസിൽദാർ നിർദ്ദേശംം നൽകി.

 

You May Also Like

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...