Connect with us

Hi, what are you looking for?

NEWS

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ.

കോതമംഗലം : യേശുക്രിസ്തു വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃക കാണിച്ചു നൽകിയ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടന്നു. കുരിശു മരണത്തിന് മുമ്പ് യേശു തന്റെ ശിഷ്യമാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിൻ്റെ ഓര്‍മ പുതുക്കൽ കൂടിയായാണ് പുതിയ നിയമത്തിലെ പെസഹ ക്രൈസ്തവർ അചരിക്കുന്നത്. കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന് പിന്നിലെ അർത്ഥം. ലോകത്തിന്റെ സകല പാപങ്ങളുടേയും മോചനത്തിനായി തന്റെ തിരു ശരീര രക്തങ്ങള്‍ നല്‍കിയ മിശിഹ അന്ത്യ അത്താഴസമയത്ത് അപ്പമെടുത്തു വാഴ്ത്തി ശിഷ്യന്മാർക്ക് നൽകി കൊണ്ട് ഇത് നിങ്ങള്‍ക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു എൻ്റെ ഓര്‍മ്മയ്ക്കായി നിങ്ങൾ ഇത് വാങ്ങി ഭക്ഷിപ്പിന്‍’ എന്ന് പറഞ്ഞതായാണ് വിശ്വാസം.

ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ് എന്നതിനാൽ ക്രൈസ്തവരെ സംബന്ധിച്ച് ഇത് വിശ്വാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണ്. അതോടൊപ്പം യേശു അന്ത്യ അത്താഴ വേളയിൽ തൻ്റെ ശിഷ്യന്‍മാരുടെ കാല്‍ കഴുകി പരിചരിച്ചതിനേ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകളും നടക്കും.യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ പെസഹാ തിരുക്കർമ്മങ്ങൾ കോതമംഗലത്ത് നടന്നു.

കോതമംഗലം മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിച്ചു.
ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നടന്ന സന്ധ്യാപ്രാർത്ഥനക്കും, തുടർന്നു നടന്ന പാതിരാ പ്രാർത്ഥനക്കും, പെസഹ കുർബാനക്കുമാണ് ബാവ മുഖ്യകാർമികത്വം വഹിച്ചത്.
പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം വീടുകളിൽ നടക്കും.

ചിത്രം : യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ കോതമംഗലം മൗണ്ട് സീനായ് മോർ ബസ്സേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകളിൽ നിന്ന്

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!