NEWS
വന്യ മൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ കാട്ടാനകൾ അടക്കമുള്ള വന്യ മൃഗശല്യത്തിന് പരിഹാരം കാണുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ജനവാസ മേഖലകളിൽ ഉൾപ്പെടെ കാട്ടാനകൾ അടക്കമുള്ള വന്യ മൃഗങ്ങൾ ഇറങ്ങി വ്യാപകമായ കൃഷിനാശമടക്കമുള്ള നാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നതായും, ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി പ്രസ്തുത പ്രദേശങ്ങളിൽ റെയിൽ ഫെൻസിങ്ങും,ട്രഞ്ചും അടക്കമുള്ള ആധുനിക പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നും എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു.
അതുപോലെ വന്യമൃഗശല്യം മൂലം ഉണ്ടാകുന്ന കൃഷി നാശത്തിന് കർഷകർക്ക് നഷ്ട പരിഹാരം ലഭ്യമാകുന്നതിനു വേണ്ട നടപടി വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.കോതമംഗലം മണ്ഡലത്തിലെ കോതമംഗലം ഡിവിഷനിലെ തട്ടേക്കാട് സെക്ഷനിൽ ചേലമല ഭാഗത്തും,പുന്നേക്കാട് ഭാഗത്തും അടുത്ത കാലത്ത് കാട്ടാന ശല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചേലമല ഭാഗത്ത് ഒരു കിലോമീറ്റർ ദൂരം സോളാർ പവർ ഫെൻസിങ്ങ് ചെയ്യുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു എംഎൽഎയെ അറിയിച്ചു.
വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തടയുന്നതിനായി സൗരോർജ്ജ വേലികൾ നിർമ്മിച്ചു വരുന്നുണ്ടെന്നും കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലായി വാവേലി മുതൽ അയിനിച്ചാൽ വരെ 5.50 കി മീറ്ററും,വാവേലി മുതൽ കണ്ണക്കട വരെ 5.20 കി മീറ്ററും,കുട്ടമ്പുഴ പഞ്ചായത്തിൽ 57.40 കി മീറ്ററും നിലവിൽ സൗരോർജ്ജ വേലി ഉണ്ടെന്നും കൂടാതെ,പ്രസ്തുത പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരികെ കാട്ടിലേയ്ക്ക് കയറ്റി വിടുന്നതിനും മറ്റ് അടിയന്തിര സേവനം ലഭ്യമാക്കുന്നതിനുമായി സ്പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനെയും വനം വകുപ്പ് ജീവനക്കാരെയും താൽക്കാലിക വാച്ചർമാരെയും ഉൾപ്പെടുത്തി എലിഫന്റ് ഡിപ്രഡേഷൻ സ്ക്വാഡുകളെയും സജ്ജമാക്കിയിട്ടുണ്ടെന്നും,നിലവിൽ പ്രസ്തുത പ്രദേശങ്ങളിൽ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ തന്നെ കോട്ടപ്പടി,കുട്ടമ്പുഴ പഞ്ചായത്തുകളിലായി സൗരോർജ്ജ വേലികൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായും ബഹു:മന്ത്രി പറഞ്ഞു.
കൃഷി നാശത്തിന് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകളിൽ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് നഷ്ടപരിഹാരം നൽകി വരുന്നതായും നിലവിൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിന്മേൽ സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുകയും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് നഷ്ട പരിഹാരം നൽകുകയും ചെയ്തു വരുന്നതായും, 2018 – 19 ൽ 122 പേർക്കായി 1269285 രൂപയും,2019 – 20 ൽ 93 പേർക്കായി 1104059 രൂപയും നഷ്ട പരിഹാരം ലഭ്യമാക്കിയതായും ബഹു:മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.
NEWS
നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ആന്റണി ജോണി എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ്, വി എച്ച് എസ് എസ് പ്രിൻസിപ്പൽ അജി സി എസ്, സ്കൂൾ പ്രിൻസിപ്പൽ മഞ്ജു വി ആർ,ഹെഡ്മിസ്ട്രസ് ഡിഫി ജോസഫ്, പിടിഎ പ്രസിഡന്റ് ഷിജു എം എം, എസ് എം സി ചെയർമാൻ രാഗേഷ് എം ബി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സീനിയർ അധ്യാപകൻ രതീഷ് ബി നന്ദിയും രേഖപെടുത്തി.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
-
CRIME7 hours ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME7 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
You must be logged in to post a comment Login