കോതമംഗലം : ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോതമംഗലത്തെ 5 പഞ്ചായത്തുകളിൽ കനത്ത കൃഷി നാശം. ഇരുന്നൂറോളം കർഷകർകരുടെ 26,600 വാഴകൾ നശിച്ചു. 1.10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ 150 കർഷകരുടെ 12,000 കുലച്ച വാഴകൾ, 9000 കുലക്കാത്ത വാഴകൾ. ആകെ 21,000 വാഴകൾക്ക് 60 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം വിലയിരുത്തുന്നു.
വാരപ്പെട്ടിയിൽ 25 കർഷകരുടെ 2500 കുലച്ച വാഴകളും 2500 കുലക്കാത്ത വാഴകളും ഉൾപ്പെടെ ആകെ 20 ലക്ഷം രൂപയുടെ നഷ്ടവും , നെല്ലിക്കുഴിയിൽ 6 കർഷകരുടെ 100 കുലച്ചതും, 150 കുലക്കാത്തതുമായി 250 വാഴകൾക്ക് 95,000 രൂപയുടെ നഷ്ടവും , പിണ്ടിമനയിൽ 6 കർഷകരുടെ 150 കുലച്ചത്, 100 കുലക്കാത്തത്, റബ്ബർ 4 എണ്ണം 1.05 ലക്ഷം രൂപയുടെ നഷ്ടവും , കോട്ടപ്പടിയിൽ 2 കർഷകരുടെ 100 വാഴകൾ 40,000 രൂപയുടെ നഷ്ടവും പ്രാഥമികമായി കണക്കാക്കുന്നു.