Connect with us

Hi, what are you looking for?

AGRICULTURE

ഓണത്തിനൊരുങ്ങി കോതമംഗലത്തെ കാർഷിക വിപണികൾ.

കോതമംഗലം: സെപ്റ്റംബർ 4 മുതൽ 7വരെ കൃഷി വകുപ്പിൻ്റെ ഓണവിപണികൾ പ്രവർത്തനം ആരംഭിക്കുന്നു. കോതമംഗലത്ത് 12 ഓണവിപണികളാണുള്ളത്. മുനിസിപ്പൽ കൃഷിഭവൻ പരിധിയിൽ രണ്ടു വിപണികളും, മറ്റു പഞ്ചായത്തുകളിൽ ഓരോന്നു വീതവും വിപണികൾ പ്രവർത്തിക്കും.

കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടാതെ വട്ടവടയിൽ നിന്നും, ഹോർട്ടികോർപ്പു മുഖേന സംഭരിച്ചതുമായ പച്ചക്കറികൾ വിപണികളിലുണ്ടാവും. കർഷകർക്ക് വിപണി വിലയെക്കാർ പത്തു ശതമാനം വില അധികം നൽകിയാണ് സംഭരിക്കുക. പൊതുവിപണിയെക്കാൾ മുപ്പതു ശതമാനം വില കുറച്ച് കൃഷിവകുപ്പ് മാർക്കറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. പൈങ്ങോട്ടൂരിൽ നിന്നു മാത്രമായി മൂന്നു ടൺ ഉൽപ്പന്നങ്ങളാണ് വിവിധ ഓണച്ചന്തകളിലേക്ക് നൽകുന്നത്. വട്ടവടയിൽ നിന്ന് കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, എന്നിവ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശനിയാഴ്ച വെളുപ്പിനു തന്നെ എത്തിച്ചിട്ടുണ്ട്.

പൈങ്ങോട്ടൂരിലെ കർഷകരുടെ ഉൽപ്പന്നങ്ങളായ പാവൽ, പടവലം, മത്തൻ, വെള്ളരി, സാലഡ് വെള്ളരി, ചുരയ്ക്ക എന്നിവയും തയ്യാറായിട്ടുണ്ട്. കനത്ത മഴക്കെടുതിയിൽ ഒട്ടേറെ കർഷകരുടെ പച്ചക്കറികൾ നഷ്ടമായെങ്കിലും ബാക്കിയുള്ള ഉൽപ്പന്നങ്ങൾ കൃത്യമായി സംഭരിക്കാനുള്ള നടപടികൾ അതാതു കൃഷിഭവൻ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ട്. എല്ലാ വിപണികളിലേക്കു മുള്ള പച്ചക്കറികൾ ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൃഷി ഉദ്യോഗസ്ഥർ ഏറ്റെടുക്കും. 12 വിപണികളും ഞായറാഴ്‌ച 11 മണി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...

NEWS

കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...

NEWS

കോതമംഗലം: 35 – മത് എറണാകുളം ജില്ലാതല ആർച്ചറി ചാംപ്യൻഷിപ്പിൽ 55 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമി ചാംപ്യൻമാരായി .കൂത്താട്ടുകുളം എല്ലിസൺസ് ആർച്ചറി അക്കാദമിയും, പെരുമ്പാവൂർ ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ടും യഥാക്രമം...