കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ ഷുഗറും ബുപ്രിനോർപ്പിൻ, ക്ലോണാസൈപ്പാം എന്നീ നിരോധിത ലഹരി ഗുളികളുമായി പിടിയിലായത്. 20 ഡപ്പികളിലായി സൂക്ഷിച്ചിരുന്ന മൂന്ന് ഗ്രാമോളം ബ്രൗൺഷുഗറിന് 50000 രൂപയോളം വിലയുണ്ട്. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല്ലാരിമംഗലം അടിവാട് മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
നിരോധിത മയക്കുമരുന്നുകളുടെ വിഭാഗത്തിൽപ്പെട്ട ഈ ഗുളികകൾ ഡോക്ടറുടെ പ്രസ്ക്രിപ്ഷനോടുകൂടി മാത്രമേ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുകയുള്ളൂ. മാനസിക രോഗത്തിനുള്ള ചികിത്സക്കും വേദനസംഹാരി ആയും ഉപയോഗിക്കുന്നതാണ് ഈ ഗുളികകൾ.
സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രവന്റിവ് ഓഫീസർമാരായ ജയ് മാത്യൂസ്, സിദ്ദിഖ്AE സിവിൽ എക്സൈസ് ഓഫീസർമാരായ KCഎൽദോ, ഉമ്മർ PE ബേസിൽ കെ തോമസ് എന്നിവരും ഉൾപ്പെട്ടതാണ് അന്വേഷണസംഘം.