Connect with us

Hi, what are you looking for?

CHUTTUVATTOM

ദേശീയ പണിമുടക്കിന് അദ്ധ്യാപകരും ജീവനക്കാരും.

കോതമംഗലം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ ദിദ്വിന പണിമുടക്കിൽ മുഴുവൻ അദ്ധ്യാപകരും ജീവനക്കാരും പങ്കാളികളാകണമെന്ന് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടേയും, ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിൻ്റേയും കോതമംഗലം കൺവൻഷൻ ആവശ്യപ്പെട്ടു. ടൗൺ യു.പി.സ്കൂളിൽ വച്ച് നടന്ന കൺവൻഷൻ കെ.എസ്.റ്റി.എ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു ഉത്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ വി.കെ.ജിൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ്സ് സംസാരിച്ചു.

ആക്ഷൻ കൗൺസിൽ മേഖല കൺവീനർ എം.കെ.ബോസ് സ്വാഗതവും കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം റ്റി.എൻ.സജി നന്ദിയും പറഞ്ഞു. ഓഫീസ് വിശദീകരണങ്ങൾക്ക്പുറമെ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രാദേശിക ധർണ്ണകളും, പന്തം കൊളുത്തി പ്രകടനങ്ങളും സംഘടിപ്പിക്കാനും മാർച്ച് 9ന് തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് പ്രകടനത്തോടെ നൽകുന്നതിനും കൺവൻഷൻ തീരുമാനിച്ചു.

You May Also Like