Connect with us

Hi, what are you looking for?

NEWS

കോതമംഗലം 220 കെ വി സബ് സ്റ്റേഷൻ ഫെബ്രുവരി 8 ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും :- ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല  സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതിൻ്റെ ഉദ്ഘാടനം 08/02/2021  തിങ്കളാഴ്ച 3 മണിക്ക് ബഹു:വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി 1940 ൽ തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായഈ സബ് സ്റ്റേഷന്റെ ശേഷി നിലവിലുണ്ടായിരുന്ന 66 കെ വി യിൽ നിന്നും 220 കെ വി ആക്കുന്ന പ്രവർത്തിയാണ് പൂർത്തിയായത്. ഫുൾ ഓട്ടോമേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് കോതമംഗലം സബ് സ്റ്റേഷന്റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

വർദ്ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യകതയ്ക്കനുസരിച്ച്, നൂതന ആസൂത്രണ തത്ത്വങ്ങൾ കണക്കിലെടുത്ത്,ആധുനിക സാങ്കേതിക വിദ്യകളും,നവീന ബിസ്സിനസ്സ് മാതൃകകളും,ബദൽ നിർമ്മാണ രീതികളും സമന്വയിപ്പിച്ച്, പ്രകൃതിയ്ക്ക് കോട്ടങ്ങൾ തട്ടാത്ത വിധത്തിലാണ് സബ് സ്റ്റേഷൻ്റെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയത്.പുതിയ പദ്ധതി പൂർത്തി ആയതോടെ ഇടുക്കി, പള്ളിവാസൽ എന്നീ ജലവൈദ്യുത പദ്ധതികളുമായ് 220 കെ വി യിൽ കണക്ടിവിറ്റിയുണ്ടാകുന്നതോടൊപ്പം കേരളത്തിൻ്റെ പവർ ഇടനാഴിയായ കൊച്ചി – തിരുനെൽവേലി പ്രസരണ ശൃംഖലയുമായ് ആലുവ വഴി മറ്റൊരു ശക്തമായ കണക്ടിവിറ്റിയും സ്ഥാപിക്കുകയാണ്. ഇത് കോതമംഗലത്തേയും,പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണത്തെ ആകമാനം ശാക്തീകരിക്കുന്നതാണ്.

40 കി മി ദൂരമുള്ള പഴയ 220 കെ വി ഇടുക്കി – മാടക്കത്തറ ലൈൻ കറുകടത്തു നിന്നും 3.6 കി മി പുതിയ ലൈൻ സ്ഥാപിച്ച് കോതമംഗലത്ത് എത്തിച്ചതോടൊപ്പം പളളിവാസൽ പവർ ഹൗസിൽ നിന്ന് 49 കി മി ലൈൻ സ്ഥാപിച്ച് 220 കെ വി വൈദ്യുതി കോതമംഗലത്ത് എത്തിക്കുന്നു. ആലുവയിൽ നിന്ന് 32 കി മി 220 കെ വി ലൈൻ സ്ഥാപിച്ചും കോതമംഗലത്ത് വൈദ്യുതി എത്തിക്കുന്നു. അതോടൊപ്പം 220/110 കെ വി യുടെ 2x 100 എം വി എ സ്ഥാപിത ശേഷിയുള്ള പുതിയ ട്രാൻസ്ഫോർമറുകളും 110/11 കെ വി യുടെ 2x 20 എം വി എ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്.ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളോടുകൂടിയാണ് സബ് സ്റ്റേഷൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിക്കും,അനുബന്ധ ലൈൻ സ്ഥാപിക്കുന്നതിനുമായി കിഫ്ബി വഴി 75 കോടി രൂപയയാണ്പദ്ധതിക്കായി വിനിയോഗിച്ചത്.

പ്രസ്തുത പദ്ധതി പൂർത്തിയായതോടെ ഇടുക്കിയിൽ നിന്നും കോതമംഗലം സബ് സ്റ്റേഷനിലേക്ക് നേരിട്ട് വൈദ്യുതി ലഭ്യമാകും.അതോടൊപ്പം തന്നെ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഭൂതത്താൻകെട്ട്,ചെങ്കുളം, പള്ളിവാസൽ,ഓഗ് മെൻ്റേഷൻ പദ്ധതികളിൽ നിന്നുള്ള വൈദ്യുതി കൂടി കോതമംഗലം സബ് സ്റ്റേഷനിൽ എത്തും.മാറാടി,ഓടക്കാലി,ഇടത്തല, അടിമാലി സബ് സ്റ്റേഷനിലേക്കും ഇവിടെ നിന്നും വൈദ്യുതി എത്തിക്കുന്നതോടെ കോതമംഗലത്തിനു പുറമേ സമീപ പ്രദേശങ്ങളായ പെരുമ്പാവൂർ, മുവാറ്റുപുഴ,നേര്യമംഗലം പ്രദേശങ്ങളിൽ വോൾട്ടേജ് തടസ്സമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകും.നിലവിലുള്ള 66 കെ വി ലൈൻ റൂട്ടുകളിൽ കൂടി പുതിയ ലൈൻ നിർമ്മിച്ചത് കൊണ്ട് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുവാൻ കഴിഞ്ഞു.പദ്ധതി പൂർത്തി ആയതോടെ കോതമംഗലം എറണാകുളം ജില്ലയിലെ പ്രധാന പവർ ഹബ്ബ് ആയി മാറിയെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....