Connect with us

Hi, what are you looking for?

NEWS

കോതമംഗലം 220 കെ വി സബ് സ്റ്റേഷൻ ഫെബ്രുവരി 8 ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും :- ആൻ്റണി ജോൺ എം എൽ എ.

കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല  സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതിൻ്റെ ഉദ്ഘാടനം 08/02/2021  തിങ്കളാഴ്ച 3 മണിക്ക് ബഹു:വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി 1940 ൽ തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായഈ സബ് സ്റ്റേഷന്റെ ശേഷി നിലവിലുണ്ടായിരുന്ന 66 കെ വി യിൽ നിന്നും 220 കെ വി ആക്കുന്ന പ്രവർത്തിയാണ് പൂർത്തിയായത്. ഫുൾ ഓട്ടോമേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് കോതമംഗലം സബ് സ്റ്റേഷന്റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

വർദ്ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യകതയ്ക്കനുസരിച്ച്, നൂതന ആസൂത്രണ തത്ത്വങ്ങൾ കണക്കിലെടുത്ത്,ആധുനിക സാങ്കേതിക വിദ്യകളും,നവീന ബിസ്സിനസ്സ് മാതൃകകളും,ബദൽ നിർമ്മാണ രീതികളും സമന്വയിപ്പിച്ച്, പ്രകൃതിയ്ക്ക് കോട്ടങ്ങൾ തട്ടാത്ത വിധത്തിലാണ് സബ് സ്റ്റേഷൻ്റെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയത്.പുതിയ പദ്ധതി പൂർത്തി ആയതോടെ ഇടുക്കി, പള്ളിവാസൽ എന്നീ ജലവൈദ്യുത പദ്ധതികളുമായ് 220 കെ വി യിൽ കണക്ടിവിറ്റിയുണ്ടാകുന്നതോടൊപ്പം കേരളത്തിൻ്റെ പവർ ഇടനാഴിയായ കൊച്ചി – തിരുനെൽവേലി പ്രസരണ ശൃംഖലയുമായ് ആലുവ വഴി മറ്റൊരു ശക്തമായ കണക്ടിവിറ്റിയും സ്ഥാപിക്കുകയാണ്. ഇത് കോതമംഗലത്തേയും,പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണത്തെ ആകമാനം ശാക്തീകരിക്കുന്നതാണ്.

40 കി മി ദൂരമുള്ള പഴയ 220 കെ വി ഇടുക്കി – മാടക്കത്തറ ലൈൻ കറുകടത്തു നിന്നും 3.6 കി മി പുതിയ ലൈൻ സ്ഥാപിച്ച് കോതമംഗലത്ത് എത്തിച്ചതോടൊപ്പം പളളിവാസൽ പവർ ഹൗസിൽ നിന്ന് 49 കി മി ലൈൻ സ്ഥാപിച്ച് 220 കെ വി വൈദ്യുതി കോതമംഗലത്ത് എത്തിക്കുന്നു. ആലുവയിൽ നിന്ന് 32 കി മി 220 കെ വി ലൈൻ സ്ഥാപിച്ചും കോതമംഗലത്ത് വൈദ്യുതി എത്തിക്കുന്നു. അതോടൊപ്പം 220/110 കെ വി യുടെ 2x 100 എം വി എ സ്ഥാപിത ശേഷിയുള്ള പുതിയ ട്രാൻസ്ഫോർമറുകളും 110/11 കെ വി യുടെ 2x 20 എം വി എ ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്.ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളോടുകൂടിയാണ് സബ് സ്റ്റേഷൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. സബ് സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിക്കും,അനുബന്ധ ലൈൻ സ്ഥാപിക്കുന്നതിനുമായി കിഫ്ബി വഴി 75 കോടി രൂപയയാണ്പദ്ധതിക്കായി വിനിയോഗിച്ചത്.

പ്രസ്തുത പദ്ധതി പൂർത്തിയായതോടെ ഇടുക്കിയിൽ നിന്നും കോതമംഗലം സബ് സ്റ്റേഷനിലേക്ക് നേരിട്ട് വൈദ്യുതി ലഭ്യമാകും.അതോടൊപ്പം തന്നെ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഭൂതത്താൻകെട്ട്,ചെങ്കുളം, പള്ളിവാസൽ,ഓഗ് മെൻ്റേഷൻ പദ്ധതികളിൽ നിന്നുള്ള വൈദ്യുതി കൂടി കോതമംഗലം സബ് സ്റ്റേഷനിൽ എത്തും.മാറാടി,ഓടക്കാലി,ഇടത്തല, അടിമാലി സബ് സ്റ്റേഷനിലേക്കും ഇവിടെ നിന്നും വൈദ്യുതി എത്തിക്കുന്നതോടെ കോതമംഗലത്തിനു പുറമേ സമീപ പ്രദേശങ്ങളായ പെരുമ്പാവൂർ, മുവാറ്റുപുഴ,നേര്യമംഗലം പ്രദേശങ്ങളിൽ വോൾട്ടേജ് തടസ്സമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകും.നിലവിലുള്ള 66 കെ വി ലൈൻ റൂട്ടുകളിൽ കൂടി പുതിയ ലൈൻ നിർമ്മിച്ചത് കൊണ്ട് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുവാൻ കഴിഞ്ഞു.പദ്ധതി പൂർത്തി ആയതോടെ കോതമംഗലം എറണാകുളം ജില്ലയിലെ പ്രധാന പവർ ഹബ്ബ് ആയി മാറിയെന്നും എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: സഹകരണ ബാങ്കിലെ ജോലി തിരക്കിനിടയിലും കൃഷിയില്‍ നൂറു മേനി വിളയിച്ച് പുതുപ്പാടി സ്വദേശി ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍...

CHUTTUVATTOM

കോതമംഗലം: അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബ് സംഘടിപ്പിച്ച വി.എം മുഹമ്മദ് ഷാഫി വാച്ചാക്കല്‍ മെമ്മോറിയല്‍ 28-ാമത് ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശ താരങ്ങളുടെയും, സന്തോഷ്...

error: Content is protected !!