കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ നിന്നും വരുന്ന വെള്ളം റോഡിലൂടെ ഒഴുകുന്നത് വാഹന യാത്രികർകരെയും കാൽനടക്കാർരെയും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാനകൾ വൃത്തിയക്കാത്തതത് മൂലമാണ് വെള്ളം റോഡിലൂടെ ഒഴുകുന്നത്.
കൂടാതെ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കാൻ വേണ്ടി വലിയ പൈപ്പുകൾ കാനയിൽ ആണ് സ്ഥാപിച്ചിരിക്കുന്നത്. അതും വെള്ളകെട്ടിന് കാരണമാകുന്നു. വെള്ളം റോഡിലൂടെ ഒഴുകിയാൽ ടാറിങ്ങും തകരും.ഇത് തടയാൻ അടിയന്തിര നടപടി ഉണ്ടാകണം.



























































