Connect with us

Hi, what are you looking for?

CRIME

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നയാളുടെ ശിക്ഷാ കാലാവധി കാപ്പ നിയമപ്രകാരം വർദ്ധിപ്പിച്ചു.

പെരുമ്പാവൂർ : കാപ്പ നിയമപ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാളുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലു (29) വിന്‍റെ ശിക്ഷയാണ് ആറു മാസത്തിൽ നിന്ന് ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചത്. 2020 നവംബറില്‍ കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ചിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനെതിരെ ഇയാള്‍ കാപ്പ ഉപദേശകസമതിയിലും, ഹൈക്കോടതിയിലും നല്‍കിയ അപ്പീല്‍ നിരാകരിച്ച് ശിക്ഷ ശരിവച്ചിരുന്നു. തുടര്‍ന്ന് ആറുമാസം ജയിലില്‍ കിടന്ന ലാലു പുറത്തിറങ്ങിയ ശേഷം 2021 നവംബര്‍ മാസം കോടനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാവുകയായിരുന്നു. ഇതോടെ കാപ്പ ചുമത്തി രണ്ടാമതും ജയിലിലടച്ചു. ഒരു പ്രാവശ്യം കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ച ലാലു രണ്ടാമതും മറ്റൊരു കേസില്‍ പ്രതിയായി കാപ്പ നിയമപ്രകാരം ജയിലിലായതിനെ തുടര്‍ന്നാണ് ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവായത്‌. കുറുപ്പംപടി, പെരുമ്പാവൂര്‍, ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അടിപിടി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ആയുധ നിയമപ്രകാരമുള്ള കേസ്സ്, കവര്‍ച്ച, തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ലാലു. എറണാകുളം റൂറല്‍ ജില്ലയില്‍ സ്ഥിരം കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിന് വരും ദിവസങ്ങളിലും കാപ്പ നിയമ പ്രകാരമുള്ള തുടര്‍ നടപടികൾ ഉണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...