Connect with us

Hi, what are you looking for?

AUTOMOBILE

നെടുമ്പാശ്ശേരി – മൂന്നാർ ഹെലികോപ്ടര്‍ സര്‍വ്വീസ്.

റിജോ കുര്യൻ ചുണ്ടാട്ട്

ഇടുക്കി : മൂന്നാര്‍ ടൂറിസം മേഖലക്ക് സാങ്കേതിക മികവേകി ഹെലി ടാക്സി സര്‍വീസ് തുടങ്ങി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ആനച്ചാലിലുള്ള പനോരമിക് ഹെലിപാഡിലേക്ക് ഹേലി ടാക്സി സംവിധാനം തുടങ്ങിയിരിക്കുന്നത്. ടൂറിസ്റ്റുകൾക്ക് നെടുമ്പാശേരിയില്‍ നിന്നും ഇരുപതു മിനിറ്റുകള്‍ കൊണ്ട് മൂന്നാറിനടുത്തുള്ള ആനച്ചാലില്‍ എത്താം എന്നുള്ളതാണ് ഇതിന്റെ സവിശേഷത. തകര്‍ന്നു കിടക്കുന്ന റോഡില്‍ കൂടിയുള്ള മണിക്കൂറുകള്‍ നീളുന്ന യാത്ര സഞ്ചാരികള്‍ക്ക് വിനോദത്തിനു പകരം ദുരിതമാണ് സമ്മാനിക്കുന്നത്. ഹെലി ടാക്സി സര്‍വീസ്കൊണ്ട് സമ്പന്നരായ കൂടുതല്‍ വിനോദ സഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുമെന്നും , മൂന്നാര്‍ ടൂറിസം മേഖലക്ക് ഇതൊരു ഉണർവ്വായിരിക്കുമെന്നും പനോരമിക് എം ഡി ബെന്നെറ്റ് സെബാസ്റ്യനും ,ബിജു
തോണക്കരയും പറയുന്നു.

ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഹെലിഹോപ്റ്ററിൽ രാവിലെ 11 മണിയോടെ ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 4 വരെ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി ലോക്കല്‍ സര്‍വ്വീസ് നടത്തും. സ്വകാര്യ ഏജൻസി നടത്തുന്ന സേവനത്തിന് കൊച്ചി മൂന്നാർ നിരക്ക് 9500 രൂപയാണ്. മൂന്നാറിൽ നിന്നും പരിസര പ്രദേശങ്ങളിലേക്ക് 10 മിനിറ്റ് പറക്കുന്നതിന് 3500 രൂപയാണ് ഈടാക്കുന്നത്. ഈ മാസം 7ന് ഔദ്ധ്യോഗിക ഉദ്ഘാടനം നടക്കുക. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് പറക്കല്‍ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like